Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിറൗഡ് ചെല്‍സിയുമായി കരാര്‍ പുതുക്കി

ലണ്ടന്‍: ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡ് ചെല്‍സിയുമായി കരാര്‍ പുതുക്കി. 32കാരനായ ജിറൗഡ് ഒരു വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. കൈമാറ്റ വിപണിയില്‍ വിലക്ക് നേരിടുന്ന ചെല്‍സിക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് താരത്തിന്റെ തീരുമാനം. ഗോണ്‍സാലോ ഹിഗ്വെയ്‌നും ഏദന്‍ ഹസാര്‍ഡും കൂടുമാറുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

oliviergiroud

ഹസാര്‍ഡിന്റെ റയല്‍ മാഡ്രിഡിലേക്കുള്ള കുടുമാറ്റത്തിന് ചെല്‍സി സമ്മതം അറിയിച്ചിട്ടുണ്ട്. 2018ല്‍ ആഴ്‌സണല്‍ വിട്ട് ചെല്‍സിയിലേക്കെത്തിയ അദ്ദേഹത്തിന് പരിക്കിനെത്തുടര്‍ന്ന് പല മത്സരങ്ങളും നഷ്ടമായിരുന്നു. അടുത്ത സീസണില്‍ ടീമിനൊപ്പം കൂടുതല്‍ മത്സരം കളിക്കാന്‍ സാധിക്കുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു. ആഴ്‌സണലിനെതിരായ യൂറോപ്പാ ലീഗ് ഫൈനലില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സീസണിലെ യൂറോപ്പാ ലീഗില്‍ 10 ഗോളുമായി ടോപ് സ്‌കോററാണ് ജിറൗഡ്. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ രണ്ട് ഗോള്‍ മാത്രമാണ് അദ്ദേഹം നേടിയത്.ചെല്‍സിക്കുവേണ്ടി 62 മത്സരത്തില്‍ 17 ഗോളാണ് ജിറൗഡ് അടിച്ചെടുത്തത്. ഈ സീസണില്‍ മൂന്നാം സ്ഥാനക്കാരായ ചെല്‍സി അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടിയെടുത്തു.

Story first published: Tuesday, May 21, 2019, 17:56 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+