For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി സോള്‍ഷ്യര്‍ നിയമിതനായി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുഖ്യ പരിശീലകന്‍ ഹോസെ മൗറീന്യോയെ പുറത്താക്കിയതിന് പിന്നാലെ താത്കാലിക പരിശീലകനായി മുന്‍ താരം ഒലി ഗണ്ണര്‍ സോള്‍ഷ്യര്‍ നിയമിതനായി. സോള്‍ഷ്യര്‍ എത്രയും പെട്ടെന്ന് ടീമിന്റെ ചുമതലയേല്‍ക്കുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു. ടീമിന്റെ മുഖ്യ പരിശീലകനെ പിന്നീട് തീരുമാനിക്കും. ഞായറാഴ്ച രാത്രി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂളിനെതിരേ തോറ്റതിനു പിന്നാലെയാണ് മൗറീന്യോയെ പുറത്താക്കിയത്.

solskjaer

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്റെ ഹൃദയത്തിലുള്ളതാണെന്ന് ടീമിന്റെ മുന്‍ സ്‌ട്രൈക്കര്‍ കൂടിയായ സോള്‍ഷ്യര്‍ പറഞ്ഞു. പുതിയ റോളിലുള്ള മടക്കം പ്രതീക്ഷയോടെയാണ് കാണുന്നത്. ക്ലബ്ബ് സ്റ്റാഫിനൊപ്പവും പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പവും കഠിനാധ്വാനം ചെയ്യുമെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. യുണൈറ്റഡിന് ഒട്ടേറെ കിരീടനേട്ടങ്ങളുണ്ടാക്കിക്കൊടുത്ത സോള്‍ഷ്യര്‍ പകരക്കാരനായെത്തി ഗോളടിക്കുന്നതില്‍ മിടുക്കുകാട്ടിയിട്ടുള്ള താരം കൂടിയാണ്.

കാര്‍ഡിഫിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ നോര്‍വീജിയന്‍ ചാര്‍ജെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചട്ടീനോ, റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിനദിന്‍ സിദാന്‍ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത പരിശീലകനായി പരിഗണിക്കപ്പെടുന്നത്. സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. 1990ന് ശേഷം യുണൈറ്റഡിന്റെ ഏറ്റവും മോശം തുടക്കം കൂടിയാണിത്.

നേരത്തെ ചെല്‍സിയില്‍നിന്നും പുറത്താക്കപ്പെട്ട മൗറീന്യോ 2016-ലാണ് യുണൈറ്റഡിലെത്തുന്നത്. അലക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കലിനുശേഷം യുണൈറ്റഡിന് പ്രതാപകാലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡേവിഡ് മോയെസ്, റയന്‍ ഗിഗ്‌സ്, ലൂയിസ് വാന്‍ ഗാന്‍, മൗറീന്യോ എന്നിവര്‍ക്ക് കീഴിലെ യുണൈറ്റഡിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

Story first published: Thursday, December 20, 2018, 8:46 [IST]
Other articles published on Dec 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+