Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിന്റെ സംഘാടനത്തില്‍ പഴയകാല താരങ്ങള്‍ ബൂട്ടണിഞ്ഞു; കേരള മാസ്റ്റേഴ്‌സിന് ജയം

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലെ പഴയകാല താരങ്ങള്‍ ഓര്‍മകള്‍ക്കു മുന്നില്‍ വീണ്ടും ബൂട്ടണിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് ഇന്ത്യന്‍മാസ്റ്റേഴ്‌സ് ഫുട്ബാള്‍ ഫെസ്റ്റിലാണ്

ആതിഥേയരായ കേരള മാസ്റ്റേഴ്‌സ് ചാംപ്യന്‍മാരായത്. രണ്ടുദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന മത്സരങ്ങള്‍ക്ക് ശേഷം നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കണ്ണൂര്‍ എസ് ഡി ടി മാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

masters

കേരള മാസ്റ്റേഴ്‌സിനായി 35ാം മിനുട്ടില്‍ റിയാസും 40ല്‍ എപി നൗഷാദും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. സെമിയില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് കേരള മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. കണ്ണൂരാകട്ടെ വള്ളിക്കുന്ന് ഫാല്‍ക്കണ്‍ എഫ്‌സിയേയും പരാജയപ്പെടുത്തി.

കേരള മാസ്റ്റേഴ്‌സിനായി മുന്‍ സന്തോഷ്‌ട്രോഫി താരം സി കെ ജിതേഷും കണ്ണൂരിനായി വിനീഷും കളത്തിലിറങ്ങി. കോച്ച് സി പി എം ഉസ്മാന്‍കോയയും സംഘാടകസമിതി ചെയര്‍മാന്‍ എം പി ഹൈദ്രോസും ട്രോഫികള്‍ സമ്മാനിച്ചു. ഇതോടനുബന്ധിച്ച് കോഴിക്കോട്ടെ മുന്‍ താരങ്ങളും ജേണലിസ്റ്റ് ഫുട്ബാള്‍ ടീമംഗങ്ങളും സൗഹൃദമത്സരവും അക്കാദമി താരങ്ങള്‍ പങ്കെടുത്ത മത്സരവും നടത്തി. മുന്‍ അന്തര്‍ദേശീയതാരം പ്രംനാഥ് ഫിലിപ്പ്, കെ എസ് ആര്‍ ടി സി താരം സി കെ ജയചന്ദ്രന്‍, എസ് ബി ഐ താരം എം പി ഹൈദ്രോസ് തുടങ്ങിയവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരായ മധുസുദനന്‍കര്‍ത്താ, വ്യാസ് പി റാം തുടങ്ങിയവര്‍ പന്തുതട്ടി. ഇന്ത്യയൊട്ടാകെയുള്ള വെറ്ററന്‍സ് ഫുട്ബാള്‍ താരങ്ങളുടെ കൂട്ടായ്മയും സൗഹൃദവും ഉദ്ദേശിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് പുത്തന്‍കാഴ്ചയും ആവേശവുമാണ് പകര്‍ന്ന് നല്കിയത്.

Story first published: Monday, April 30, 2018, 10:43 [IST]
Other articles published on Apr 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+