Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓഷ്യാനയില്‍ നിന്ന് ന്യൂകാലഡോണിയ വരുന്നു, പതിവ് പോലെ ന്യൂസിലാന്‍ഡും

1- ന്യൂ കാലഡോണിയ


ഫിഫ ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ന്യൂ കാലഡോണിയ. 2004 ലാണ് ഫിഫ അംഗീകാരം ലഭിക്കുന്നത്. എന്നാല്‍ ഫുട്‌ബോളില്‍ സമ്പന്നമായ പാരമ്പര്യം ന്യൂ കാല്‍ഡോണിയക്കുണ്ട്. ഫെഡറേഷന്‍ 1928 ല്‍ രൂപം കൊണ്ടു. ആസ്‌ത്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നുമുള്ള ടീമുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ന്യൂ കാല്‍ഡോണിയ ഫുട്‌ബോള്‍ ഫെഡറേഷന്‍. 1983 ല്‍ പ്രഥമ ഒ എഫ് സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ന്യൂ കാല്‍ഡോണിയ കളിച്ചു.


ഓഷ്യാനിയ മേഖലയില്‍ നിന്നുള്ള യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായാണ് ന്യൂ കാല്‍ഡോണിയ ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്. പാപുവ ന്യൂഗിയ, വനതു ടീമുകള്‍ക്കെതിരെ ജയിച്ച് താഹിതിയുമായി സമനിലയില്‍ പിരിഞ്ഞ് ന്യൂ കാല്‍ഡോണിയ സെമിഫൈനലില്‍ പ്രവേശിച്ചു. സോളമന്‍ ദ്വീപുമായിട്ടായിരുന്നു സെമി. ആവേശപ്പോരില്‍ 3-2ന് ന്യൂ കാല്‍ഡോണിയ ജയിച്ചു. ഫൈനലില്‍ പക്ഷേ, ന്യൂസിലാന്‍ഡിന് മുന്നില്‍ തകര്‍ന്നു പോയി. ഒന്നും രണ്ടുമല്ല, മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു ന്യൂ കാല്‍ഡോണിയയുടെ ദയനീയ തോല്‍വി.

football

ഏപ്രില്‍ മാസത്തിലാണ് ഡൊമിനിക് വാസലി ന്യൂ കാല്‍ഡോണിയയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. മൈക്കല്‍ ക്ലാര്‍ക്വുവായിരുന്നു മുന്‍ പരിശീലകന്‍. ന്യൂകാല്‍ഡോണിയയുടെ മുന്‍ മിഡ്ഫീല്‍ഡറായ ഡൊമിനിക് 2014 ലാണ് വിരമിച്ചത്. ഒഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് ഫിഫ ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന ആറാമത്തെ ടീമായി ന്യൂ കാല്‍ഡോണിയ.


2-ന്യൂസിലാന്‍ഡ്


ന്യൂസിലാന്‍ഡ് എട്ടാം തവണയാണ് ഫിഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 1997 ഈജിപ്ത് ചാമ്പ്യന്‍ഷിപ്പിലാണ് ന്യൂസിലാന്‍ഡിന്റെ അരങ്ങേറ്റം. ഇന്ത്യയിലേക്ക് വരുന്നത് തുടരെ ആറാം തവണ. ഓഷ്യാനിയ മേഖല ആദ്യമായി ഫിഫ ടൂര്‍ണമെന്റിന് ആതിഥേയത്വം 199ലാണ്. 2009 ല്‍ നൈജീരിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡ് ചരിത്രം സൃഷ്ടിച്ച് നോക്കൗട്ട് റൗണ്ടിലെത്തി. 2011 ല്‍ മെക്‌സിക്കോയിലും ന്യൂസിലാന്‍ഡ് നേട്ടം ആവര്‍ത്തിച്ചു.

2013 ല്‍ ചിലിയിലും പ്രീക്വാര്‍ട്ടറിലെത്തി.ഒ എഫ് സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ തുടരെ ആറാം തവണയും ജേതാക്കളായാണ് ന്യൂസിലാന്‍ഡ് ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് റൗണ്ടില്‍ തുടരെ മൂന്ന് ജയങ്ങള്‍. സെമിയില്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ഇഞ്ചുറി ടൈമില്‍ ജയം. ഇതോടെ, ലോകകപ്പ് അണ്ടര്‍ 17 ബെര്‍ത് ഉറപ്പിച്ചു.അണ്ടര്‍ 17 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനൊപ്പം തുടരെ രണ്ടാം തവണയും ഡാനി ഹെയ് പരിശീലകന്റെ റോളില്‍.

2015 ചിലി ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രീക്വാര്‍ട്ടറിലെത്തിക്കുവാന്‍ ഡാനി ഹെയ്ക്ക് സാധിച്ചിരുന്നു. പ്ലെയിംഗ് കരിയറില്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിച്ച ഡാനി 2003 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് കളിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ നായകസ്ഥാനവും വഹിച്ചു. യോഗ്യത റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇരുപത്തേഴ് ഗോളുകളാണ് ന്യൂസിലാന്‍ഡ് അടിച്ച് കൂട്ടിയത്.

Story first published: Wednesday, October 4, 2017, 9:55 [IST]
Other articles published on Oct 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+