Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: അവസാന അവസരത്തിനായി ഒഡിഷ നോര്‍ത്ത് ഈസ്റ്റിനെതിരെ

ഭുവനേശ്വര്‍: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫിലേക്കുള്ള അവസാന അവസരത്തിനായി ഇറങ്ങുകയാണ് ഒഡിഷ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി രാത്രി 7.30നാണ് മത്സരം. നോര്‍ത്ത് ഈസ്റ്റിനെതിരെ തോല്‍വിയോ സമനിലയോ ആയാല്‍ ഒഡിഷ പുറത്താകും. ജയിച്ചാല്‍ മറ്റു ടീമുകളുടെ ഫലം ആശ്രയിച്ചായിരിക്കും ഒഡിഷയുടെ മുന്നേറ്റം. അതേസമയം, നോര്‍ത്ത് ഈസ്റ്റിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചുകഴിഞ്ഞു.

നിലവില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഒഡീഷ. നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയിനും ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയും ഒഡിഷ രണ്ട് കളികളിലും ജയിക്കുകയും ചെയ്താല്‍ ടീമിന് പ്ലേ ഓഫിലെത്താം. അവസാന മൂന്നു കളികളും തോറ്റതാണ് ഒഡിഷയ്ക്ക് വിനയായത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം നേടി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ തന്നെയാകും ഒഡിഷയുടെ ശ്രമം.

islodishafcvsnortheastunited

തുടര്‍തോല്‍വികളും സമനിലകളുമായി നോര്‍ത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെതന്നെ അവസാനിച്ചിരുന്നു. ഒടുവില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ട് സമനിലയുമാണ് ടീമിനുള്ളത്. പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കിയതിനെ തുടര്‍ന്ന് താത്കാലിക പരിശീലകന്‍ ഖാലിദ് ജാമില്‍ ടീമിനെ നയിക്കുന്ന ആദ്യ കളിയാണ് ഒഡീഷയ്‌ക്കെതിരെ. അതുകൊണ്ടുതന്നെ തന്ത്രങ്ങള്‍ വരുത്തുന്ന മാറ്റം ടീമിന് ആശ്വാസജയം എത്തിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്.

Story first published: Friday, February 14, 2020, 11:50 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+