Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഒഡീഷയ്ക്ക് ജംഷേഡ്പൂരിന്റെ വെല്ലുവിളി; ജയം ആര്‍ക്കൊപ്പം

പൂണെ: ഐഎസ്എല്‍ ആറാം സീസണില്‍ വിയര്‍ക്കുന്ന ഒഡിഷ എഫ്‌സി ജംഷേഡ്പൂര്‍ എഫ്‌സുമായി കൊമ്പുകോര്‍ക്കുന്നു. വെള്ളിയാഴ്ച ഒഡിഷയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. 9 കളികളില്‍നിന്നും 9 പോയന്റ് മാത്രമുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്. 13 പോയന്റുമായി ജംഷേഡ്പൂര്‍ നാലാം സ്ഥാനത്തും. ജയം ഇരു ടീമുകളേയും പോയന്റ് നിലയില്‍ മുന്നിലെത്തിക്കുമെന്നതിനാല്‍ മത്സരം കടുക്കും.

അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഒഡീഷയ്ക്ക് നേടാനായത്. അതുകൊണ്ടുതന്നെ ജയം ടീമിന് അനിവാര്യമാണ്. ഗോള്‍ നേടാനാകുന്നില്ലെന്നത് ടീമിന് വലിയ പോരായ്മായി തുടരുന്നു. നാല് മത്സരങ്ങളില്‍ ഗോള്‍ രഹിതസമനിലയാണ് ടീമിന്. അഡ്രിയാന്‍ സന്റാന ചില മത്സരങ്ങളില്‍ ഗോള്‍ നേടുന്നുണ്ടെങ്കിലും സ്ഥിരതപുലര്‍ത്താനാകുന്നില്ല. മാര്‍ക്കോസ് ടെബാര്‍, നന്ദകുമാര്‍ ശേഖര്‍ തുടങ്ങിയ കളിക്കാരുടെ ഫോമും ടീമിന് നിര്‍ണായകമാകും.

isljamshedpurfcvsodishafc

ജംഷേഡ്പൂരിനും കഴിഞ്ഞ നാല് കളികളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. അവസാന മത്സരത്തില്‍ തോല്‍ക്കുകയും ചെയ്ത ടീം വിജയവഴിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. പ്രതിരോധത്തിലെ പിഴവുകള്‍ ടീമിന് തിരിച്ചടിയാകുന്നുണ്ട്. ഏഴു കളികളില്‍ വഴങ്ങിയ 11 ഗോളുകളും രണ്ടാം പകുതിയിലാണ്. സികെ വിനീത്, സുമീത് പാസ്സി, ഫാറൂഖ് ചൗധരി തുടങ്ങിയ കളിക്കാര്‍ വിജയര്‍ത്തുകളിച്ചാല്‍ മാത്രമേ ഒഡിഷയേക്കെതിരെ ഗോള്‍ നേടാന്‍ കഴിയൂ. പിഴവുകള്‍ തീര്‍ത്താണ് ഇറങ്ങുകയെന്ന് പരിശീലകനും വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Friday, December 27, 2019, 11:53 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+