Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാന്‍ ചെന്നൈയിന്‍ ഇറങ്ങുന്നു, എതിരാളി ഒഡിഷ

പൂണെ: ഐഎസ്എല്‍ അവസാന പകുതിയിലേക്ക് കടക്കുമ്പോള്‍ തിരിച്ചുവരവ് പ്രകടമാക്കുന്ന ചെന്നൈയിന്‍ എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിടാനൊരുങ്ങുന്നു. തിങ്കളാഴ്ച ഒഡിഷയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. 9 കളിയില്‍നിന്നും 9 പോയന്റുമായി 9-ാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയിന് പ്ലേ ഓഫ് സാധ്യ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 10 കളികളില്‍നിന്നും 12 പോയന്റുള്ള ഒഡിഷ ആറാം സ്ഥാനത്താണ്.

അവസാന മത്സരത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ഒഡിഷ ചെന്നൈയിനെ നേരിടാനിറങ്ങുക. ജംഷേദ്പൂരിനെ 2-1ന് തോല്‍പ്പിച്ച ടീം ഫോമിലാണെന്ന് തെളിയിച്ചുകഴിഞ്ഞു. സെറ്റ് പീസുകളില്‍ ടീം മികവുകാട്ടാത്തത് സീസണില്‍ തിരിച്ചടിയായിട്ടുണ്ട്. ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് സെറ്റ് പീസുകളിലൂടെ നേടിയത്. ആദ്യ പകുതി തിളങ്ങുന്ന ടീം രണ്ടാം പകുതി മങ്ങുന്നതും പതിവ് കാഴ്ചയാണ്. 15 ഗോളുകള്‍ ടീം വഴങ്ങിയത് രണ്ടാംപകുതിയിലാണ്. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ കൂടുതല്‍ കരുത്തോടെയാകും ഒഡിഷ ചെന്നൈയിനെ നേരിടാനിറങ്ങുക.

islodishafcvschennaiyinfc

പുതിയ പരിശീലകനെത്തിയിട്ടും ചെന്നൈയ്ക്ക് പൂര്‍ണ ഫോമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിനെതിരെ വമ്പന്‍ ജയം നേടിയതിന്റെ പിന്നാലെ തോല്‍വി ഏറ്റുവാങ്ങിയത് ടീമില്‍ അഴിച്ചുപണിക്കിടയാക്കിയേക്കും. സീസണില്‍ ഒരു എവേ ജയം പോലും സ്വന്തമാക്കാന്‍ ചെന്നൈയിന് സാധിച്ചിട്ടില്ല. ഒഡിഷയ്‌ക്കെതിരെ ജയം നേടി ഈ മോശം റെക്കോര്‍ഡ് മായിക്കാന്‍ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇരു ടീമുകളും മികച്ച ഇലവനെ തന്നെ മൈതാനത്തിറക്കിയാല്‍ മത്സരം പൊടിപാറും.

Story first published: Monday, January 6, 2020, 11:49 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+