For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്ലേ ഓഫിലെത്താന്‍ മുംബൈയും ഒഡിഷയും; ഐഎസ്എല്ലില്‍ വീറുറ്റ പോരാട്ടം

ഭുവനേശ്വര്‍: ഐഎസ്എല്‍ ആറാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളുടെ പോരാട്ടം കനക്കുന്നു. ഒഡിഷ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ ശനിയാഴ്ച നടക്കുന്ന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാകും. പോയന്റ് നിലയില്‍ ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

11 കളികളില്‍നിന്നും 15 പോയന്റുള്ള ഒഡിഷയ്ക്ക് ഇനിയുള്ള മത്സരഫലങ്ങളെ അടിസ്ഥാനമാക്കിയാകും പ്ലേ ഓഫിലെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുക. അവസാന രണ്ട് മത്സരങ്ങളിലും ജയിച്ച ടീമിന് സ്വന്തം മൈതാനത്ത് മുംബൈയേയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 4-2ന് മുംബൈയെ തോല്‍പ്പിക്കാന്‍ ഒഡിഷയ്ക്ക് കഴിഞ്ഞിരുന്നു. അഡ്രിയാന്‍ സന്റാന, വനീത് റായ് തുടങ്ങിയവരുടെ പ്രകടനം ഒഡിഷയുടെ വിജയത്തിന് നിര്‍ണായകമാകും.

islmumbaifcvsodishafc-

തുടര്‍ച്ചയായ മൂന്നു കളികളില്‍ ജയിച്ചശേഷം അവസാന മത്സരത്തില്‍ എടികെയോട് തോല്‍വി വഴങ്ങിയ മുംബൈ വിജയവഴിയില്‍ തിരിച്ചെത്താനായാണ് ഭുവനേശ്വറിലിറങ്ങുക. കഴിഞ്ഞ ഏഴ് കളികളില്‍ ഒന്നില്‍മാത്രം തോറ്റ മുംബൈ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷയിലാണ്. 11 കളികളില്‍നിന്നും 16 പോയന്റുമായി ടീം നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ കാലിടറിയില്ലെങ്കില്‍ മുംബൈയ്ക്ക് പ്ലേ ഓഫിലെത്താം. പരിക്കേറ്റ പൗളോ മച്ചാഡോ ഒഡിഷയ്‌ക്കെതിരെ കളിക്കില്ല. അമിനി ചെര്‍മിറ്റിയും മൗദോവു സൗഗോവുമായിരിക്കും മുംബൈയുടെ ആക്രമണത്തെ നയിക്കുക.

Story first published: Saturday, January 11, 2020, 12:04 [IST]
Other articles published on Jan 11, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+