Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഒഡിഷ, പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തു

1
2026507

വനേശ്വര്‍: ഐഎസ്എല്ലില്‍ പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഒഡിഷ എഫ്‌സി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ഹോംഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒഡിഷ 2-1ന് മറികടക്കുകയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഒഡിഷ വിലപ്പെട്ട ജയവും മൂന്നു പോയിന്റും വരുതിയിലാക്കിയത്.

isl

മാന്വല്‍ (47ാം മിനിറ്റ്), ഡാനിയേല്‍ ലാലിംപുനിയ (72) എന്നിവരാണ് ഒഡിഷയുടെ സ്‌കോറര്‍മാര്‍. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ 24ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസിന്റെ വകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഒഡിഷ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ഒഡിഷ പിന്തള്ളിയത്. ഒഡിഷയും നാലാംസ്ഥാനക്കാരായ മുംബൈ സിറ്റിയും തമ്മിവ്# ഇപ്പോള്‍ രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ആക്രമിച്ചാണ് കളിച്ചത്. 18ാം മിനിറ്റില്‍ ഒഡിഷയാണ് ഗോളിലേക്ക് ആദ്യ നീക്കം നടത്തിയത്. ബോക്‌സിനു പുറത്തു വച്ച് സിസ്‌കോ തൊടുത്ത ഗോളെന്നുറപ്പിച്ച ലോങ് റേഞ്ചര്‍ ഗോളി സുഭാശിഷ് ചൗധരി ഡൈവ് ചെയ്ത് കുത്തിയകറ്റി. 24ാം മിനിറ്റില്‍ ഒഡിഷയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. അതിവേഗ ഫ്രീകിക്കിനൊടുവില്‍ പന്തുമായി ബോക്‌സിനുള്ളിലേക്കു ഓടിക്കയറിയ ഷാവേസ് മുന്നോട്ട് കയറി വന്ന ഗോളിയെ നിസ്സഹായനാക്കി വല കുലുക്കി. സമനില ഗോളിനായി ഒഡിഷയ്ക്കു ചില ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളി സുഭാശിഷിനെ മറികടക്കാനായില്ല.

47ാം മിനിറ്റില്‍ ഒഡിഷ സമനില പിടിച്ചുവാങ്ങി. ഇടതു വിങില്‍ നിന്നും നന്ദകുമാര്‍ ശേഖര്‍ ബോക്‌സിനു കുറുകെ ചെത്തിയിട്ട മനോഹരമായ ക്രോസ് മാന്വല്‍ ഒന്‍വു ക്ലോസ് റേഞ്ച് വോളിയിലൂടെ വലയിലേക്കു അടിച്ചുകയറ്റി. 72ം മിനിറ്റില്‍ ഒഡിഷ മല്‍സരവിധി നിര്‍ണയിച്ച വിജയഗോള്‍ കണ്ടെത്തി. കോര്‍ണറിനൊടുവില്‍ മാന്വല്‍ ഒന്‍വുവിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് അരികെ നിന്ന ലാലിംപുനിയ വലയിലേക്കു വഴി തിരിച്ചുവിട്ടു. ഗോള്‍ പോസ്റ്റിനുള്ളില്‍ വച്ച് നോര്‍ത്ത് ഈസ്റ്റ് താരം പന്ത് പുറത്തേക്കു അടിച്ചകറ്റിയെങ്കിലും അപ്പോഴേക്കും പന്ത് ഗോള്‍ വര കടന്നിരുന്നു. ഇതേ തുടര്‍ന്ന് റഫറി ഒഡിഷയ്ക്കു ഗോള്‍ അനുവദിക്കുകയായിരുന്നു.

Story first published: Friday, February 14, 2020, 21:43 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+