For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പേരുമാറ്റിയെത്തുന്ന ഒഡിഷ ഐഎസ്എല്‍ അരങ്ങേറ്റത്തിന്; ശക്തിയും ദൗര്‍ബല്യവും, സാധ്യതകളും

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികവാര്‍ന്ന കളികൊണ്ടും പേരുകേട്ട കളിക്കാരെക്കൊണ്ടും ശ്രദ്ധേയമായ ഡല്‍ഹി ഡൈനാമോസ് പുതിയ പേരില്‍ അവതരിക്കുന്നു. ഒഡിഷ എഫ്‌സിയായി കളത്തിലിറങ്ങുമ്പോള്‍ കളിയിലും കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം. റോബര്‍ട്ടോ കാര്‍ലോസ്, ഫ്ളോറന്റ് മലൂദ തുടങ്ങി വമ്പന്‍താരങ്ങള്‍ കളിച്ച ടീം ആറാം പതിപ്പില്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡല്‍ഹിയിലെ ഹോം ഗ്രൗണ്ടില്‍നിന്നും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് ടീം മാറിക്കഴിഞ്ഞു. സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗോംബൗ ഇത്തവണയും ആക്രമണത്തിലും പ്രതിരോധത്തിനും മൂര്‍ച്ചകൂട്ടിയാകും ടീമിനെ ഇറക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. പിന്നീട് രണ്ടു സെമിഫൈനലും കളിച്ചു. എട്ടാം സ്ഥാനത്തായിരുന്നു നാലും അഞ്ചു സീസണുകളില്‍.

odisha-fc

മുന്നേറ്റത്തില്‍ അറിഡാനെ സാന്റനയെ ഇറക്കിയാകും ഇത്തവണ ഗോള്‍ വേട്ടയ്‌ക്കൊരുങ്ങുക. മിഡ്ഫീല്‍ഡില്‍ അര്‍ജന്റീനാ താരം മാര്‍ട്ടിന്‍ പെരസ്, സിസ്‌കോ ഹെര്‍ണാണ്ടസും നന്ദകുമാര്‍ ശേഖര്‍ എന്നിവരും കളിക്കും. നായകന്‍ മര്‍ക്കോസ് ടെബാര്‍, ബിക്രംജീത് സിങ് തുടങ്ങിയവരും മധ്യനിരയിലെ കരുത്താകും. സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം കാര്‍ലോസ് ദെല്‍ഗാഡോക്കൊപ്പം ഗൗരവ് ബോറയയും വിങ്ങുകളില്‍ മുഹമ്മദ് സാജിദും നാരായണ്‍ ദാസും കളിക്കും. അല്‍ബിനോ ഗോമസായിരിക്കും ഗോള്‍ കീപ്പര്‍.

ഒഡിഷ സര്‍ക്കാരിന്റെകൂടെ സഹകരണത്തോടെയാണെങ്കിലും ടീമിന് വേണ്ടത്ര ആരാധക പിന്തുണ ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞ സീസണിലെന്നപോലെ ഇത്തവണയും സ്ഥിരതയില്ലാത്ത പ്രകടനം ടീം നടത്തിയാല്‍ സെമി ഫൈനല്‍ സ്വപ്‌നം ബാക്കിയാകും. വിദേശ താരങ്ങള്‍ തിളങ്ങാത്ത ടീമെന്ന പേരുദോഷവും ഒഡിഷയ്ക്ക് മാറ്റിയെടുക്കേണ്ടതുണ്ട്.

Story first published: Saturday, October 19, 2019, 16:51 [IST]
Other articles published on Oct 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+