Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യമാലിനേക്കാള്‍ കേമന്‍ ലോകത്ത് ഒരാള്‍ മാത്രം!! അതു റോണായല്ല, ബാഴ്‌സ താരം പറയും

ലോക ഫുട്‌ബോളിലെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് കൗമാര വിസ്മയം ലാമിന്‍ യമാലിനെ വാനോളം പുകഴ്ത്തുകയാണ് ബാഴ്‌സലോണയിലെ ടീമംഗമായ ഗാവി. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരെ എടുക്കുകയാണെങ്കില്‍ യമാലിനു മുന്നില്‍ ഒരാള്‍ മാത്രമേയുണ്ടാവുകയുള്ളൂവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡുമായുള്ള സൂപ്പര്‍ കോപ്പ ഫൈനലില്‍ 17 കാരനായ യമാലിന്റെ മാജിക്കല്‍ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യമാല്‍.

റയലിനെ 5-2നു മുക്കിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. ഈ മല്‍സരത്തില്‍ ടീമിന്റെ ആദ്യ ഗോള്‍ യമാലിന്റെ വകയായിരുന്നു. അതിനു ശേഷം കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സ 5-1നു റയല്‍ ബെറ്റിസിനെ മുക്കിയ കളിയിലും യമാല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. യമാലടക്കം അഞ്ചു വ്യത്യസ്ത താരങ്ങളാണ് ഈ കളിയില്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

LAMINE YAMAL

യമലിനേക്കാള്‍ കേമന്‍

ബാഴ്‌സലോണ കുപ്പായത്തില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ദേശീയ ടീമിലെയും സഹതാരം കൂടിയായ ലാമിന്‍ യമാലിന്റെ പ്രതിഭയില്‍ വലിയ മതിപ്പാണ് ഗാവിക്കുള്ളത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി ഞാന്‍ കാണുന്നത് ലാമിന്‍ യമാലിനെയാണ്. ലയണല്‍ മെസ്സി മാത്രമേ അവന്റെ മുന്നിലുള്ളൂവെന്നും ഗാവി അഭിപ്രായപ്പെട്ടു. പക്ഷെ കൂട്ടുകാരനെ മെസ്സിയുമായി താരതമ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.

ലാമിന്‍ വളരെ മിടുക്കനാണ്. ഈയൊരു നിമിഷത്തിലെ മികച്ചവനെന്നു തന്നെ പറയാം. പക്ഷെ ലയണല്‍ മെസ്സിയുമായി അവനെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാവും. കാരണം മെസ്സിയെന്നയാള്‍ ഒരാള്‍ മാത്രമേയുള്ളൂ. അദ്ദേഹം താരതമ്യങ്ങള്‍ക്കു അതീതനാണ്. ഒരേയൊരു സാവിയും ആന്ദ്രെസ് ഇനിയേസ്റ്റയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും മാത്രമേയുള്ളൂവെന്നു പറയുന്നതു പോലെയാണിതെന്നും ഗാവി വ്യക്തമാക്കി.

LIONEL MESSI

അതേസമയം, ഇടയ്ക്കു ഫോമില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ഹാന്‍സി ഫ്‌ളിക്ക് പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ ഇപ്പോള്‍ മാരക ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ കിരീടം ഈ മാസം സ്വന്തമാക്കിയ അവര്‍ കോപ്പാ ഡെല്‍റേയുടെ ക്വാര്‍ട്ടറിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ലാ ലിഗയില്‍ തലപ്പത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ ആറു പോയിന്റ് പിന്നിലാണ് ബാഴ്‌സ.

യമാലിന്റെ പ്രകടനം

2023-24 സീസണില്‍ ബാഴ്‌സലോണയുടെ കോച്ചായി സാവിയുള്ളപ്പോഴായിരുന്നു കരിയറിലെ ബ്രേക്ക്ത്രൂ ആയി മാറിയ ലാമിന്‍ യമാലിന്റെ പ്രകടനം കണ്ടത്. അതിനു ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ താരം ഇതിനകം വിവിധ ടൂര്‍ണമെന്റുകളിലായി 50 മല്‍സരങ്ങളില്‍ കളിച്ച കഴിഞ്ഞു.

ഇവയില്‍ നിന്നും ഏഴു ഗോളുകള്‍ സ്‌കോര്‍ ചെയ്ത യമാല്‍ ഒമ്പതു അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ യൂറോ കപ്പിലും താരം മിന്നുന്ന പ്രകടനം തുടര്‍ന്നു. നാലാം തവണയും സ്‌പെയിന്‍ ചാംപ്യന്‍മാരായ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ നേടിയ യമാല്‍ നാലു അസിസ്റ്റുകളും നല്‍കി.

Story first published: Thursday, January 16, 2025, 16:03 [IST]
Other articles published on Jan 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+