For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡീഞ്ഞോയല്ല, മെസ്സിയും!! ഗ്രൗണ്ടില്‍ ഏറ്റവുമധികം മനസ്സിലാക്കിയത് അവനെ | സാവിയോള

നിരവധി ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അവരില്‍ തനിക്കു ഏറ്റവും നന്നായി മനസ്സ് വായിക്കാനായത് ഒരാളുടെ മാത്രമാണെന്നു മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ജാവിയര്‍ സാവിയോള വെളിപ്പെടുത്തു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ കരുത്തരായ ടീമുകള്‍ക്കായി കളിക്കുകയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.

അതുകൊണ്ടു തന്നെ ബ്രസീല്‍ മുന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ, നാട്ടുകാരനും ആധുനിക ഫുട്‌ബോളിലെ ബെസ്റ്റുമായ ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പമെല്ലാം ഡ്രസിങ് റൂം പങ്കിടാനും സാവിയോളയ്ക്കു അവസരം ലഭിച്ചിട്ടുണ്ട്.

javier saviola

പക്ഷെ ഇവരെയൊന്നുമല്ല ഗ്രൗണ്ടില്‍ തനിക്കും ഏറ്റവും നന്നായി മനസ്സിലാക്കാനായത് ദേശീയ ടീമിലെ മുന്‍ സഹതാരം കൂടിയായ പാബ്ലോ അയ്മറിനെയാണെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ ടീമില്‍ മാത്രമല്ല, വിവിധ ക്ലബ്ബുകളിലും അയ്മര്‍ക്കൊപ്പം സാവിയോള നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. സ്‌പോര്‍ട്ട്‌ബൈബിളുമായി (Sportbible) സംസാരിക്കവെയാണ് മുന്‍ ടീമംഗത്തെ അദ്ദേഹം പുകഴ്ത്തിയത്.

ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്കുമപ്പുറം റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസ്സി, ഗുട്ടി തുടങ്ങിയ മഹാരഥന്‍മാരായ നിരവധി പേര്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് കളിച്ചവരില്‍ ഗ്രൗണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി പാബ്ലോ അയ്മറായിരുന്നു.

റിവര്‍പ്ലേറ്റ്, ബെന്‍ഫിക്ക എന്നീ ടീമുകള്‍ക്കു വേണ്ടിയും അര്‍ജന്റീന ദേശീയ ടീമിനു വേണ്ടിയുമെല്ലാം ഞാനും അയ്മറും ഒരുമിച്ച് ഒരുപാട് മല്‍സരം കളിച്ചിട്ടുണ്ട്. പിച്ചില്‍ താന്‍ ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ള ടീമംഗം അവനായിരുന്നുവെന്നും സാവിയോള വ്യക്തമാക്കി. 158 മല്‍സരങ്ങളിലാണ് അയ്മര്‍ക്കൊപ്പം വിവിധ ടീമുകള്‍ക്കായി സാവിയോള കളിച്ചത്.

SAVIOLA AIMAR

എന്നാല്‍ റൊണാള്‍ഡീഞ്ഞോ, മുന്‍ റയല്‍ ഇതിഹാസം റൗള്‍ ഗോണ്‍സാലസ് എന്നിവരോടുളള തന്റെ ആരാധന അദ്ദേഹം മറച്ചു വയ്ക്കുകയും ചെയ്തില്ല. പക്ഷെ ഇവരേക്കാളെല്ലാം മഹാനായ ഫുട്‌ബോളര്‍ മെസ്സിയാണെന്നും സാവിയോള ചൂണ്ടിക്കാട്ടി.

പക്ഷെ ബാഴ്‌സലോണയിലും അര്‍ജന്റീന കുപ്പായത്തിലുമായി വെറും 11 മല്‍സരങ്ങളില്‍ മാത്രമേ, മെസ്സിക്കൊപ്പം കളിക്കാന്‍ സാവിയോളയ്ക്കു കഴിഞ്ഞുള്ളൂ. ബാഴ്‌സയില്‍ വച്ചു തന്നെയാണ് റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പവും അദ്ദേഹത്തിനു പന്തു തട്ടാന്‍ അവസരം ലഭിച്ചത്.

2001 മുതല്‍ 2007 വരെ ബാഴ്‌സലോണയുടെ ഭാഗമായിരുന്ന സാവിയോള 123 മല്‍സരങ്ങളില്‍ നിന്നും ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം കൂടുതല്‍ മല്‍സരം കളിച്ച ക്ലബ്ബും ബാഴ്സ തന്നെയാണ്. റയലിനായി 17 കളിയില്‍ വെറും നാലു ഗോളുകളാണ് അദ്ദേഹത്തിനു നേടാനായത്.

Story first published: Thursday, March 13, 2025, 18:04 [IST]
Other articles published on Mar 13, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+