For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇഷ്ട ഫുട്‌ബോള്‍ താരം ആരാണ്? നരേന്ദ്ര മോദി പറയുന്നു; റൊണാള്‍ഡോ ഫാന്‍സിന് നിരാശ

ലോക ഫുട്‌ബോളില്‍ ഇതിഹാസ താരങ്ങളായ പലരേയും കാണാനാവും. ഇവരില്‍ ആരാണ് ഏറ്റവും മികച്ചതെന്ന് പറയുക ആര്‍ക്കും സാധ്യമല്ല. ഓരോ വ്യക്തികളുടേയും ഇഷ്ടത്തിനനുസരിച്ച് ഇഷ്ടപ്പെടുന്ന താരങ്ങളും മാറുമെന്നുറപ്പാണ്. ആധുനിക ഫുട്‌ബോളിലേക്ക് വന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ എന്നിവരെയാണ് പ്രധാനമായും എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത്. ഇവരെല്ലാം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോവുന്നത്.

ഭാവി സൂപ്പര്‍ താരങ്ങളെന്ന നിലയില്‍ കെയ്‌ലിയന്‍ എംബാപ്പെ, ലാമി യമാല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരെല്ലാം വളര്‍ന്ന് വരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇഷ്ട ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. മുന്‍പത്തെ ഇഷ്ട താരത്തെയും നിലവിലെ ഇഷ്ട താരത്തേയുമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ആരൊക്കെയാണ് ഇതെന്ന് അറിയാം. മറഡോണയും മെസിയുമാണ് മോദിയുടെ ഇഷ്ട താരങ്ങള്‍. 1980കളില്‍ മറഡോണയുടെ കടുത്ത ആരാധകനായിരുന്നു താനെന്നാണ് മോദി പറഞ്ഞത്. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ മെസിയുടെ ആരാധകനാണ് താനെന്നുമാണ് മോദി അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

lionel messi

ലയണല്‍ മെസിയുടെ ശൈലി വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മെസി നിലവിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. അര്‍ജന്റീനക്കൊപ്പം കോപ്പാ അമേരിക്കയും ലോകകപ്പും നേടാന്‍ മെസിക്കായി. നായകനായി നിന്ന് അര്‍ജന്റീനയെ വലിയ കിരീട നേട്ടങ്ങളിലേക്കെത്തിക്കാനും തോല്‍വികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും മെസിക്ക് സാധിച്ചു. ഫുട്‌ബോളിലെ അപൂര്‍വ്വമായ പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുള്ള താരമാണ് മെസിയെന്ന് പറയാം.

മറഡോണ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച അര്‍ജന്റീനക്കാരനാണ്. പെലെക്കും മറഡോണക്കും ശേഷം പേരിനൊപ്പം ചേര്‍ത്തുവെക്കാന്‍ സാധിച്ച താരമാണ് മെസി. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മെസിയുടെ അത്ര ആരാധകരുടെ സ്‌നേഹം നേടാനായിട്ടില്ലെന്ന് തന്നെ പറയാം. പലപ്പോഴും സ്വാര്‍ത്ഥനായ താരമായാണ് റൊണാള്‍ഡോയെ വിശേഷിപ്പിക്കുന്നത്. എന്തായാലും നരേന്ദ്ര മോദിയുടേയും ഇഷ്ട താരം മെസിയാണെന്നതാണ് കൗതുകം.

ഇന്ത്യ, പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തെക്കുറിച്ചും മോദി അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് വളരെ ആധികാരികമായി പറയാന്‍ അറിയില്ല. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന്റെ ഫലം ആരാണ് കൂടുതല്‍ ശക്തരെന്ന് വ്യക്തമാക്കുമെന്നാണ് മോദി പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലും പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത് പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം തുറന്ന് പറഞ്ഞത്.

Story first published: Monday, March 17, 2025, 17:34 [IST]
Other articles published on Mar 17, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+