Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയുടെ കരുത്തുയര്‍ത്താന്‍ ഇനി ആരെ വേണം? നെയ്മര്‍ വരണോ? യമാല്‍ പറയുന്നു

ലാലിഗയിലെ കരുത്തരുടെ നിരയാണ് ബാഴ്‌സലോണ. ഒരു കാലഘട്ടത്തില്‍ ലയണല്‍ മെസിയും നെയ്മറും സുവാരസും ഇനിയസ്റ്റയും ഡേവിഡ് വിയ്യയുമെല്ലാം ചേര്‍ന്ന് തകര്‍ത്ത് കളിച്ചിരുന്ന ബാഴ്‌സലോണ ഇന്ന് മികച്ച യുവതാരങ്ങളുടെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌ക്കിക്കൊപ്പം ലാമി യമാലിനെപ്പോലെ എടുത്തു പറയാവുന്ന താരങ്ങള്‍ ഇപ്പോള്‍ ബാഴ്‌സലോണക്കൊപ്പമുണ്ട്. നിലവില്‍ ബാഴ്‌സലോണയുടെ മുഖമായിട്ടുള്ള താരമാണ് ലാമി യമാല്‍.

സ്പാനിഷ് താരം അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് തലത്തിലും കളിച്ച് കൈയടി നേടുകയാണ്. ഇപ്പോഴിതാ ബാഴ്‌സലോണയിലേക്ക് ഇനി കൊണ്ടുവരേണ്ട താരത്തെക്കുറിച്ച് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ലാമി യമാല്‍. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് യമാല്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. 'നിങ്ങള്‍ ഈ ചോദ്യം ചോദിക്കാന്‍ കാരണം നെയ്മര്‍ എന്ന ഉത്തരം എന്നില്‍ നിന്ന് കേള്‍ക്കാനല്ലേ. എന്നാല്‍ ജമാല്‍ മുസിയാലയെ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. ദൗര്‍ഭാഗ്യവശാല്‍ അവന് കരാറുണ്ട്' എന്നാണ് യമാല്‍ പറഞ്ഞത്.

ജര്‍മന്‍ താരമായ മുസിയാല ബയേണ്‍ മ്യൂണിക്കിലാണുള്ളത്. 2030 ജൂണ്‍ അവസാനംവരെ ബയേണുമായി താരത്തിന് കരാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ബാഴ്‌സലോണയിലേക്ക് കൂടുമാറുകയെന്നത് ഒട്ടും എളുപ്പമല്ല. നിലവിലെ യുവതാരങ്ങളിലെ മികച്ച മിഡ് ഫീല്‍ഡറാണ് മുസിയാല. എല്ലാ ക്ലബ്ബുകളും നോട്ടമിടുന്ന താരത്തെ ബയേണ്‍ അത്ര വേഗത്തില്‍ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്.

neymar

നേരത്തെ നെയ്മറിനെയാണ് തന്റെ റോള്‍ മോഡലായി യമാല്‍ തിരഞ്ഞെടുത്തിരുന്നത്. ബ്രസീല്‍ താരം ഡ്രിബ്ലിങ്ങുകൊണ്ടും പന്തടക്കംകൊണ്ടും വിസ്മയിപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ്. ഐതിഹാസിക റെക്കോഡുകള്‍ സ്വന്തമാക്കാന്‍ പ്രതിഭയുള്ളവനായിരുന്നെങ്കിലും പരിക്ക് താരത്തെ നിരന്തരം കുടുക്കുകയായിരുന്നു. 2013-17വരെ ബാഴ്‌സലോണയുടെ ഭാഗമായിരുന്നു നെയ്മര്‍. 76 അസിസ്റ്റും 105 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. മെസിയും സുവാരസും നെയ്മറും ഒരുമിച്ച് കളിച്ചിരുന്ന സമയം ബാഴ്‌സലോണയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

നിരന്തരം പരിക്ക് ബാധിച്ചതോടെ നെയ്മറിനെ ബാഴ്‌സലോണ പതിയെ ഒഴിവാക്കി. സാമ്പത്തികമായി ടീമിനുണ്ടായ പ്രതിസന്ധിയും ഈ ഒഴിവാക്കലിന്റെ കാരണമായിരുന്നു. പിന്നീട് പിഎസ്ജിയിലേക്ക് നെയ്മര്‍ കൂടുമാറി. ഇവിടെയും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ സൗദി ക്ലബ്ബിലേക്ക് താരം മാറി. അല്‍ ഹലാലിനൊപ്പം ഏഴ് മത്സരം മാത്രമാണ് താരത്തിന് കളിക്കാനായത്. ഇതോടെ അല്‍ ഹലാല്‍ ടീമും ഒഴിവാക്കി. ഇപ്പോള്‍ പഴയ ക്ലബ്ബായ സാന്റോസിലാണ് നെയ്മറുള്ളത്. ഇവിടെ നിന്ന് ബാഴ്‌സലോണയിലേക്ക് ഇനിയൊരു മടക്കം നെയ്മര്‍ക്ക് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Wednesday, February 19, 2025, 16:01 [IST]
Other articles published on Feb 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+