Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും റോണോയുമല്ല, യഥാര്‍ഥ ഗോട്ട് ആ ബ്രസീല്‍ താരം!! ഒലിവര്‍ കാന്‍ പറയുന്നു

ആധുനിക ഫുട്‌ബോളിലെ ഗോട്ട് (Goat) പദവിക്കായി പോരടിക്കുന്ന രണ്ടു ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനേ റൊണാള്‍ഡോയും. ഗോളടിമികവും കളിക്കളത്തിലെ മാജിക്കല്‍ പ്രകടനങ്ങളും വിലിരുത്തുമ്പോള്‍ ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്നു തിരഞ്ഞെടുക്കുക അതീവ ദുഷ്‌കരം തന്നെയാണ്.

എന്നാല്‍ മെസ്സിയും റൊണാള്‍ഡോയുമല്ല ഗോട്ടെന്ന വിശേഷണം കൂടുതല്‍ യോജിക്കുന്നയാള്‍ മറ്റൊരാളാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ജര്‍മനിയുടെ മുന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ കാന്‍. ടിഎന്‍ടി സ്‌പോര്‍ട്‌സിനു (TNT sports) നല്‍കിയ അഭിമുഖത്തിലാണ് ഏറ്റവും മികച്ച താരമായി തനിക്കു തോന്നിയിട്ടുള്ള ഫുട്‌ബോളറെക്കുറിച്ച് കാന്‍ മനസ്സ്തുറന്നത്.

OLIVER KAHN

യഥാര്‍ഥ ഗോട്ട്

ലയണല്‍ മെസ്സിയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അല്ല യഥാര്‍ഥ ഗോട്ടെന്നും ബ്രസീലിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കറായ റൊണാള്‍ഡോ നസാറിയോയാണ് ഈ രണ്ടു പേരേക്കാള്‍ കേമനെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഒലിവര്‍ കാന്‍. അദ്ദേഹം ഗോള്‍വല കാത്ത ജര്‍മന്‍ ടീമിനെതിരേ പല ഗംഭീര മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരം കൂടിയാണ് റൊണാള്‍ഡോ.

എന്നെ സംബന്ധിച്ച് മെസ്സി, ക്രിസ്റ്റിയാനോ എന്നിവരേക്കാള്‍ ഒരുപാട് മെച്ചപ്പെട്ട ഫുട്ബോളറാണ് റൊണാള്‍ഡോ. പക്ഷെ മൈതാനത്തു എനിക്കു ഏറ്റുവധികം കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളയാള്‍ അദ്ദേഹമല്ല. അതു ഇറ്റലിയുടെ മുന്‍ സ്‌ട്രൈക്കര്‍ ഫിലിപ്പോ ഇന്‍സാഗിയാണ്. അദ്ദേഹം ശരിക്കുമൊരു സൂപ്പര്‍ ചാംപ്യന്‍ തന്നെയായിരുന്നു. ഇന്‍സാഗി എന്നെ എല്ലായ്‌പ്പോഴും മാര്‍ക്ക് ചെയ്തിരുന്നതായും കാന്‍ പറഞ്ഞു.

പ്രതിഭാസം

ഒരു ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറായിരുന്നു റൊണാള്‍ഡോ. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അസാധാരണ മിടുക്ക് ഗോള്‍കീപ്പര്‍മാരുടെ ഉറക്കം കെടുത്തുകയും ചെയ്തിരുന്നു. പ്രതിഭാസമെന്നായിരുന്നു റൊണാള്‍ഡോയ്ക്കു ലോകം നല്‍കിയ ഓമനപ്പേര്.

RONALDO

ഏതു പ്രതിരോധനിരയെയും കീറിമുറിച്ച് അതിവേഗം എതിര്‍ ബോക്‌സില്‍ പറന്നെത്തി തലങ്ങും വിലങ്ങും ഗോളടിച്ചിരുന്ന അദ്ദേഹം ഫുട്‌ബോള്‍ ആരാധകര്‍ക്കു അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബൂട്ടഴിച്ചത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തും നിന്നും വലയിലേക്കു നിറയൊഴിക്കാനുള്ള അസാധാരണ ഷൂട്ടിങ് പാടവം റൊണാള്‍ഡോയ്ക്കുണ്ടായിരുന്നു. ബ്രസീലിനെ രണ്ടു തവണ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.

ബ്രസീലിനായി 98 മല്‍സരങ്ങളിലാണ് റൊണാള്‍ഡോ ബൂട്ടുകെട്ടിയത്. ഇവയില്‍ നിന്നും 62 ഗോളുകള്‍ അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബ് കരിയറെടുത്താല്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, എസി മിലാന്‍ തുടങ്ങിയ യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ക്കു വേണ്ടിയെല്ലാം റൊണാള്‍ഡോ കളിച്ചിരുന്നു. ക്ലബ്ബ് കരിയറില്‍ 384 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 280 ഗോളുകളാണ്.

Story first published: Monday, November 18, 2024, 21:39 [IST]
Other articles published on Nov 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+