എന്നെക്കാളും മികച്ചവനെന്ന് പറഞ്ഞു! അവന്‍ സൂപ്പര്‍; മകന്റെ ഹീറോയെ വെളിപ്പെടുത്തി റോണോ
ലോക ഫുട്‌ബോളിലെ പകരംവെക്കാനാവാത്ത പ്രതിഭകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഒരേ കാലഘട്ടത്തില്‍ കളിച്ച അതുല്യരായ ഇതിഹാസങ്ങളാണ് ഇരുവരും. ഇതില്‍ ആരാണ് കൂടുതല്‍ കേമനെന്ന പറയുക പ്രയാസമാണെന്ന് പറയാം. രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ തങ്ങളുടെ സിംഹാസനത്തിലേക്കായി മക്കളെ വളര്‍ത്താനും ഇരുവരും മറന്നിട്ടില്ല.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രൊഫഷനല്‍ ഫുട്‌ബോളിലേക്ക് റൊണാള്‍ഡോയുടെ മകന്‍ മാറ്റിയോയെ പ്രതീക്ഷിക്കാം. ഇതിനോടകം ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനം നടത്തി മാറ്റിയോ കൈയടി നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റേയും യുവന്റസിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയുമെല്ലാം ജൂനിയര്‍ ക്യാംപിലൂടെ വളര്‍ന്ന മാറ്റിയോ അച്ഛനെപ്പോലെ തന്നെ ഇതിനോടകം പ്രതിഭ കാട്ടി കൈയടി നേടിയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മകന്റെ ഇഷ്ടത്തെക്കുറിച്ച് റൊണാള്‍ഡോ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ മകന്‍ മാറ്റിയോയുടെ ഇഷ്ട താരം ആരാണെന്നാണ് റൊണാള്‍ഡോ തുറന്ന് പറഞ്ഞത്. അത് താനോ മെസിയോ അല്ലെന്നും ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയാണെന്നുമാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ മകന്റെ ഇഷ്ട താരം എംബാപ്പെയാണ്. എന്നെക്കാളും മികച്ചവനാണ് എംബാപ്പെയെന്നാണ് അവന്‍ പറയാറുള്ളത് എന്നാണ് റൊണാള്‍ഡോ വെളിപ്പെടുത്തിയത്. റൊണാള്‍ഡോയുടെ കടുത്ത ആരാധകനായിരുന്ന താരമാണ് എംബാപ്പെ.
ഫുട്‌ബോളിലേക്ക് എംബാപ്പെ വരാന്‍ കാരണം തന്നെ റൊണാള്‍ഡോയുടെ പ്രകടനമാണ്. എന്നാല്‍ ഫുട്‌ബോളിലേക്കെത്തിയ ശേഷം റൊണാള്‍ഡോയോട് പല വിയോജിപ്പും എംബാപ്പെ അറിയിച്ചിരുന്നു. ഇപ്പോള്‍ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സ്ഥാനത്ത് എംബാപ്പെയാണ്. റയല്‍ അടുത്ത സൂപ്പര്‍ താരമായി കണ്ട് ടീമിനൊപ്പം വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് എംബാപ്പെയെയാണെന്ന് പറയാം. ഇതിനോടകം ലോകകപ്പ് കിരീടമടക്കം നേടാന്‍ എംബാപ്പെക്കായിട്ടുണ്ട്.

റൊണാള്‍ഡോയും മെസിയും വിരമിച്ച ശേഷം അടുത്ത സൂപ്പര്‍ താരമായി എംബാപ്പെ വരുമെന്ന കാര്യം ഉറപ്പാണ്. റയലിനൊപ്പം ദീര്‍ഘ കാല കരാറാണ് എംബാപ്പെ ഒപ്പിട്ടിരിക്കുന്നത്. റൊണാള്‍ഡോയുടെ പല റെക്കോഡുകളും ഭാവിയില്‍ തകര്‍ക്കാന്‍ എംബാപ്പെക്ക് സാധിക്കുമെന്ന് തന്നെ പറയാം. അതേ സമയം റൊണാള്‍ഡോയും മെസിയും അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെസി ഇന്റര്‍ മയാമിക്കൊപ്പമാണ്. റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിനൊപ്പവും.
മെസി അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ലോകകപ്പിന് മുമ്പ് തന്നെ റൊണാള്‍ഡോ വിരമിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇരുവരും അടുത്ത ലോകകപ്പ് കളിക്കണമെന്നാഗ്രഹിക്കുന്നവരാണ് കൂടുതല്‍. ഇതിനുള്ള ബാല്യം ഇവര്‍ക്ക് ശേഷിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications