Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞെട്ടിക്കുന്ന വരുമാനം, ഫുട്‌ബോളില്‍ ഈ വര്‍ഷം ഇവരാണ് ടോപ്പ് 3!! തലപ്പത്ത് മെസ്സിയല്ല

ലോകത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഗെയിമെന്നാണ് ഫുട്‌ബോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. 90 മിനിറ്റിലേറെ കാണികളുടെ ഹൃദയമിടിപ്പ് ഇത്രത്തോളം വര്‍ധിപ്പിക്കുന്ന മറ്റൊരു കായിക ഇനം ഇല്ലെന്നു തന്നെ നിസംശയം പറയാം. ഈ കാരണത്താല്‍ തന്നെ ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പോയാലും അവിടെ ഫുട്‌ബോള്‍ മൈതാനങ്ങളും താരങ്ങളെയുമെല്ലാം നമുക്കു കാണാന്‍ സാധിക്കും.

കളിയിലൂടെ ലഭിക്കുന്ന താരപരിവേഷം മാത്രമല്ല, ഇതിലൂടെയുള്ള വലിയ വരുമാനവും ഫുട്‌ബോളിലേക്കു താരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. അദ്ഭുതപ്പെടുത്തുന്ന വരുമാനമാണ് നിലവില്‍ ലോക ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന പല മുന്‍നിര താരങ്ങളും ഏറ്റുവാങ്ങുന്നത്. ഈ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയിട്ടുള്ള 3 താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

CRISTIANO RONALDO

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളും പോര്‍ച്ചുഗീസ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം സ്വന്തമാക്കിയവരില്‍ തലപ്പത്ത്. 285 മില്ല്യണ്‍ ഡോളറാണ് അദ്ദേഹം ഈ വര്‍ഷം പോക്കറ്റിലാക്കിയത്. ഇതില്‍ 220 മില്യണ്‍ ഡോളറും കളിക്കളത്തില്‍ നിന്നാണെങ്കില്‍ ശേഷിച്ച 65 മില്ല്യണ്‍ ഡോളര്‍ ഗ്രൗണ്ട് പുറത്തു നിന്നുള്ള വരുമാനമാണ്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് 39 കാരന്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് എന്നിവയിലായി 900 മില്ല്യണിനു മുകളില്‍ ഫോളോവേഴ്‌സാണ് റോണോയ്ക്കുള്ളത്. ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്‌സുള്ള അത്‌ലറ്റും അദ്ദേഹം തന്നെയാണ്. റോണോയുടെ യൂട്യൂബ് ചാനലിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇതിനകം പോസ്റ്റ് ചെയ്തിട്ടുള്ള 59 വീഡിയോകളില്‍ നിന്നും 544 മില്ല്യണ്‍ കാഴ്ചക്കാരെ താരത്തിനു ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം കൂടാതെ പരസ്യ ബ്രാന്‍ഡുകളില്‍ നിന്നും കോടികളാണ് റോണാ വാരുന്നത്.

ലയണല്‍ മെസ്സി

ആധുനിക ഫുട്‌ബോളിലെ മറ്റൊരു ഇതിഹാസമായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ വരുമാനം 135 മില്ല്യണ്‍ ഡോളറാണ്. അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമിക്കു വേണ്ടിയാണ് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ പന്തു തട്ടുന്നത്. കളിക്കളത്തിനേക്കാള്‍ കൂടുതല്‍ പുറത്താണ് മെസ്സിക്കു വരുമാനമുള്ളത് എന്നതാണ് ആശ്ചര്യപ്പെടുന്നത്.

കളിക്കളത്തില്‍ 60 മില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ശമ്പളമെങ്കില്‍ പുറത്ത് ഇതു 75 മില്ല്യണ്‍ ഡോളറുമാണ്. റോണോയെപ്പോലെ മെസ്സിയും ഇപ്പോള്‍ കരിയറിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്.

LIONEL MESSI

ഇന്റര്‍ മയാമി വിട്ട് മറ്റൊരു ക്ലബ്ബിലേക്കു അദ്ദേഹം ഇനി കൂടുമാറാന്‍ സാധ്യതയില്ല. പരസ്യ ബ്രാന്‍ഡുകളുടെയും പ്രിയങ്കരനായ മെസ്സിക്കു ഇതു വഴിയും വലിയ തുകയാണ് വരുമാനമായി ലഭിക്കുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിനു ഒരുപാട് ഫോളോവേഴ്‌സുണ്ട്.

നെയ്മര്‍

വരുമാനത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഫുട്‌ബോളര്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ്. പരിക്കുകള്‍ കാരണം സമീപകാലത്തു കൂടുതലും ഗ്രൗണ്ടിനു പുറത്താണെങ്കിലും ഇതു അദ്ദേഹത്തിനു സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയിട്ടില്ല. നിലവില്‍ 110 മില്ല്യണ്‍ ഡോളറാണ് നെയ്മറുടെ സമ്പാദ്യം. ഇതില്‍ 80 മില്ല്യണും കളിക്കളത്തില്‍ നിന്നാണെങ്കില്‍ ശേഷിച്ച 30 മില്ല്യണ്‍ പുറത്തു നിന്നാണ്.

സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനൊപ്പമാണ് ഇപ്പോള്‍ അദ്ദേഹം. പക്ഷെ സീസണില്‍ വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ നെയ്മര്‍ക്കു കളിക്കാനായിട്ടുള്ളൂ. പരിക്കു കാരണം സീസണിന്റെ ഭൂരിഭാഗവും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടതായി വരികയും ചെയ്തിരുന്നു.

Story first published: Tuesday, December 17, 2024, 13:27 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+