Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയുടെ സ്ഥാനത്തേക്ക് ഇനി ആര്? എംബാപ്പെയല്ല! മറ്റൊരാള്‍; മുന്‍ സൂപ്പര്‍ കോച്ച് പറയുന്നു

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുടെ പട്ടികയെടുത്താല്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരിലൊരാളെയാവും കൂടുതല്‍ പേരും തിരഞ്ഞെടുക്കുക. ഇവരെല്ലാം ഫുട്‌ബോളില്‍ മികവ് തെളിയിച്ച് കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന ഇതിഹാസങ്ങളാണ്. ഇവരിലാരാണ് മികച്ചവനെന്ന കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ ഇവരുടെയെല്ലാം പ്രകടന മികവിനെ അംഗീകരിക്കുന്നവരാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ ആരാധകരും.

എന്നാല്‍ ഇവരെല്ലാം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇനി ഇവരുടെ സീറ്റിലേക്ക് ആരെത്തുമെന്നതാണ് എല്ലാവരുടേയും സംശയം. കെയ്‌ലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ പേരുകളാണ് അടുത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ അടുത്ത സൂപ്പര്‍ താരം എംബാപ്പെയും വിനീഷ്യസുമല്ലെന്നും അത് സ്പാനിഷ് താരം ലാമി യമാല്‍ ആണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ലാലിഗ പരിശീലകനായിരുന്ന ക്യൂകി സാഞ്ചസ്.

lamine yamal

'ലയണല്‍ മെസിയുടേയും നെയ്മറിന്റേയും നിലവാരത്തില്‍ കളിക്കുന്ന താരമാണ് ലാമി യമാല്‍. അവനാണ് അടുത്ത സൂപ്പര്‍ താരമെന്ന് ഞാന്‍ നിസംശയം പറയും. അസാധ്യ പ്രതിഭയുള്ള താരമാണവന്‍. ലോകത്തിലെ ഏറ്റവും മികച്ച വിങ്ങര്‍മാരിലൊരാളായി അവനെ ഞാന്‍ പരിഗണിക്കും' സാഞ്ചസ് പറഞ്ഞു. യമാല്‍ നിലവില്‍ ബാഴ്‌സലോണക്കൊപ്പമാണുള്ളത്. വലിയ പ്രതീക്ഷയോടെയാണ് ക്ലബ്ബ് താരത്തെ കാണുന്നത്. താരവുമായി ദീര്‍ഘ കാല കരാറിനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

എന്നാല്‍ യമാലിനെ റാഞ്ചാന്‍ മറ്റ് പല പ്രധാന ക്ലബ്ബുകളും ശ്രമിക്കുന്നുണ്ട്. റയല്‍ മാഡ്രിഡും പിഎസ്ജിയും യമാലിനായി രംഗത്തുണ്ട്. വലിയ പ്രതിഫലത്തില്‍ താരത്തെ ടീമിലേക്കെത്തിക്കാനാണ് ഇരു ക്ലബ്ബും ശ്രമിക്കുന്നത്. എന്നാല്‍ ബാഴ്‌സലോണ വിടുന്നതുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌പെയിന്റെ പല സൂപ്പര്‍ താരങ്ങളും ബാഴ്‌സലോണക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചവരാണ്. ഇതേ പാതയിലൂടെയാണ് യമാലും പോകുന്നത്.

അതേ സമയം ഒരിക്കല്‍ യമാല്‍ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരുന്നു. മെസിയെ അമാനുഷികമായ പ്രതിഭയെന്നാണ് യമാല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ തന്റെ റോള്‍ മോഡലായി മെസിയേയും റൊണാള്‍ഡോയേയുമല്ല യമാല്‍ തിരഞ്ഞെടുത്തത്. അത് നെയ്മറാണെന്നാണ് യമാല്‍ പറയുന്നത്. നെയ്മറിന്റെ കഴിവുകളുടെ കടുത്ത ആരാധകനാണ് താനെന്നാണ് യുവതാരം പറഞ്ഞത്. പരിക്കുകളേറ്റില്ലായിരുന്നെങ്കില്‍ ഇന്ന് നെയ്മറിന്റെ കരിയര്‍ മറ്റൊരു തലത്തിലായി മാറുമായിരുന്നുവെന്ന് ഉറപ്പാണ്.

Story first published: Tuesday, March 11, 2025, 20:48 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+