Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയും മെസിയുമല്ല, അതിലും സമ്പന്നനായ കായിക താരമുണ്ട്! ആരാണ് ആ താരം?

ആധുനിക കായിക ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പേര് മനസിലേക്കെത്തുമ്പോള്‍ മുന്‍നിരയിലുള്ളവരാണ് ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിരാട് കോലി എന്നിവരെല്ലാം. ഇവരെല്ലാം വലിയ ആരാധക പിന്തുണയോടെ കായിക ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ്. പ്രകടനമികവുകൊണ്ട് മാത്രമല്ല ആരാധക പിന്തുണയിലും സമ്പത്തിലും ഇവരെല്ലാം മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുകളിലാണ്. മെസിയും റൊണാള്‍ഡോയുമെല്ലാം പൊന്നും വിലയുള്ള ഫുട്‌ബോള്‍ താരങ്ങളാണ്.

എന്നാല്‍ കായിക ലോകത്ത് ഏറ്റവും ആസ്തിയുള്ള താരം ആരാണ്?. അത് മെസിയോ റൊണാള്‍ഡോയോ കോലിയോ അല്ലെന്നതാണ് കൗതുകകരമായ കാര്യം. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരം ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാനാണ്. അമേരിക്കക്കാരനായ ജോര്‍ദാന്‍ ബാസ്‌ക്കറ്റ് ബോള്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം ബിസിനസിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. 1984 മുതല്‍ 2003വരെ എന്‍ബിഎ ടൂര്‍ണമെന്റില്‍ അദ്ദേഹം സജീവമായിരുന്നു.

60കാരനായ ജോര്‍ദാന്റെ ആസ്തി മെസി, റൊണാള്‍ഡോ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളെക്കാളും കൂടുതലാണ്. മത്സരങ്ങളിലെ മിന്നും പ്രകടനം മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ജോര്‍ദാന്‍ ഒരുപടി മുകളില്‍ത്തന്നെയാണ്. 60കാരനായ ജോര്‍ദാന്റെ ആസ്തി 3 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ ഏകദേശം 24,863 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. ഫോബ്‌സ് മാസികയുടെ പട്ടിക പ്രകാരമാണ് ജോര്‍ദാന്‍ ആസ്തിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

പൊതുവേ ഫുട്‌ബോള്‍ താരങ്ങള്‍ക്കാണ് കൂടുതല്‍ ആസ്തിയുണ്ടാവുകയെന്നതാണ് ധാരണ. എന്നാല്‍ ഇവരെക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്കുണ്ടെന്നാണ് ജോര്‍ദാന്റെ ആസ്തി കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആസ്തി 136 മില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ 46 മില്യണ്‍ യുഎസ് ഡോളറാണ് ഫുട്‌ബോള്‍ പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ചത്. 90 മില്യണ്‍ യുഎസ് ഡോളറും അദ്ദേഹത്തിന് ലഭിച്ചത് ബിസിനസിലൂടെയാണ്.

michael jordan

കളത്തിലും പുറത്തും റൊണാള്‍ഡോയുടെ മുഖ്യ എതിരാളിയാണ് ലയണല്‍ മെസി. നിലവില്‍ അമേരിക്കന്‍ ക്ലബ്ബിനായി കളിക്കുന്ന മെസിയുടെ ആസ്തി 130 മില്യണ്‍ യുഎസ് ഡോളറാണ്. മെസിയുടെ ആസ്തിയുടെ 65 മില്യണ്‍ യുഎസ് ഡോളറും അദ്ദേഹം കളിച്ച് നേടിയതാണെങ്കില്‍ 65 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹം ബിസിനസിലൂടെ നേടിയത്. ഫ്രാന്‍സിന്റെ യുവ ഫുട്‌ബോള്‍ താരം കെയ്‌ലിയന്‍ എംബാപ്പെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

120 മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി അദ്ദേഹത്തിനുണ്ട്. ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് 95.1 മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണുള്ളത്. എന്തായാലും ജോര്‍ദാന്റെ ആസ്തിയെക്കാള്‍ വളരെ പിന്നിലാണ് ഇവരെല്ലാം എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് തവണ എന്‍ബിഎ ചാമ്പ്യനായ താരമാണ് ജോര്‍ദാന്‍. രണ്ട് തവണ എന്‍ബിഎ ഫൈനല്‍സ് എംവിപിയാവാനും ജോര്‍ദാന് സാധിച്ചു. 1984, 1992 ഒളിംപിക്‌സുകളില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു ജോര്‍ദാന്‍.

നാല് പ്രധാന സ്വര്‍ണ്ണ മെഡലുകളാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. വിരമിച്ച ശേഷം പരിശീലക റോളിലേക്ക് തിരിയാതെ അദ്ദേഹം ബിസിനസിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുന്ന ജോര്‍ദാന്‍ ട്രേഡിങ്ങിലുടെയും വലിയ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. ഇടക്ക് ഗോള്‍ഫ് ചാരിറ്റി മത്സരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

തന്റെ വരുമാനത്തില്‍ നിന്ന് നല്ലൊരു ശതമാനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും അദ്ദേഹം ചിലവാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആസ്തി കണക്കുകളെ മറികടക്കാന്‍ നിലവിലെ കായിക താരങ്ങള്‍ക്ക് എളുപ്പമാവില്ലെന്നുറപ്പ്. ജോര്‍ദാന് ഓരോ മാസവും കോടികളുടെ വരുമാനം ബിസിനസിലൂടെ ലഭിക്കുന്നതിനാല്‍ അടുത്ത വര്‍ഷമാകുമ്പോഴും ആസ്തി ഇനിയും ഉയരുമെന്നുറപ്പാണ്.

Story first published: Wednesday, January 17, 2024, 15:45 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+