For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിച്ചത് മെസ്സിയല്ല! ഹീറോ മറ്റൊരാള്‍, മുന്‍ താരം പറയുന്നു

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായാണ് 2022 വിശേഷിപ്പിക്കപ്പെടുന്നത്. കാരണം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഫിഫ ലോകകപ്പില്‍ അവര്‍ മുത്തമിട്ടത് ഈ വര്‍ഷമായിരുന്നു. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ത്രില്ലിങ് ഫൈനലിനൊടുവില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന തകര്‍ത്തുവിട്ടത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമുകളും 3-3നു ഒപ്പമായിരുന്നു.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെ കരിയറിലെ പൊന്‍തൂവലെന്നാണ് ഈ ലോകകപ്പ് വിജയം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടീമിനെ വിശ്വവിജയികളാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഏറ്റവും മികച്ച താരവും മെസ്സിയായിരുന്നുവെന്നു നമുക്കു ഉറപ്പിച്ചു പറയാം. ഏഴു കളിയില്‍ നിന്നും ഇത്ര തന്നെ ഗോളുകളടിച്ച അദ്ദേഹം മൂന്നു അസിസ്റ്റുകളും നല്‍കി. മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസ്സിക്കു തന്നെയായിരുന്നു.

LIONEL MESSI

എന്നാല്‍ ലോകകപ്പില്‍ മെസ്സിയായിരുന്നില്ല അര്‍ജന്റീനയുടെ യഥാര്‍ഥ ഹീറോയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അവരുടെ മുന്‍ ഗോള്‍കീപ്പര്‍ കൂടിയായ ഹ്യൂഗോ ഗാട്ടി. മെസ്സിയേക്കാള്‍ പ്രധാനപ്പെട്ടൊരു താരം അര്‍ജന്റൈന്‍ നിരയിലുണ്ടായിരുന്നെന്നും അതു ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആയിരുന്നുവെന്നുമാണ് ഗാട്ടി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗോളിനോടു (Goal) സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ജന്റീനയുടെ ബെസ്റ്റ് അവന്‍

അര്‍ജന്റീന കഴിഞ്ഞ ലോകകപ്പ് നേടാന്‍ പ്രധാന കാരണം എമിലിയാനോ മാര്‍ട്ടിനസാണെന്നാണ് ഹ്യൂഗോ ഗാട്ടി പറയുന്നത്. ടൂര്‍ണമെന്റിലുടനീളം ഗോള്‍മുഖത്ത് തകര്‍പ്പന്‍ പ്രകടനമാണ് മാര്‍ട്ടിനസ് കാഴ്ചവച്ചത്. നെതര്‍ലാന്‍ഡ്‌സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ അദ്ദേഹം രണ്ടു സേവുകള്‍ നടത്തിയിരുന്നു. പിന്നീട് ഫൈനലിലെ ഷൂട്ടൗട്ടിലും താരം ഒരു സേവ് നടത്തി.

ഞാന്‍ ലയണല്‍ മെസ്സിയെ വിമര്‍ശിക്കുകയല്ല. അദ്ദേഹം മിടുക്കന്‍ തന്നെയാണെന്നാണ് ഞാനും പറയുന്നത്. ഞാന്‍ ഇതു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. സമീപകാലത്തുള്ള മെസ്സിയുടെ പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള അദ്ദേഹത്തിന്റെ മല്‍സരവും വളരെ മികച്ചതു തന്നെയെന്നും ഗാട്ടി വ്യക്തമാക്കി.

EMILIANO MARTINEZ

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ലയണല്‍ മെസ്സി. പക്ഷെ അര്‍ജന്റീന ലോകകപ്പ് നേടാന്‍ കാരണം ദിബു മാര്‍ട്ടിനസാണ് (എമിലിയാനോ മാര്‍ട്ടിനസ്). അല്ലായിരുന്നെങ്കില്‍ അര്‍ജന്റീന ലോകകിരീടവും നേടില്ലായിരുന്നു. ഇതാണ് യാഥാര്‍ഥ്യം. തങ്ങള്‍ ചിന്തിക്കുന്നത് കേള്‍ക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്.

പക്ഷെ ഞാന്‍ കാണുകയും എനിക്കു അനുഭവപ്പെടുകയും ചെയ്തിട്ടുള്ള കാര്യമാണ് ഇപ്പോള്‍ പറയുന്നത്. ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. അതിനാലാണ് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും ആളുകള്‍ തന്നെ ഭ്രാന്തനെന്നു വിളിക്കുന്നതെന്നും ഗാട്ടി കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്കു നയിച്ച ശേഷം ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ ട്രോഫി ആറാം തവണയും മെസ്സിയെ തേടിയെത്തിയിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിലും ഇനി അദ്ദേഹത്തെ അര്‍ജന്റൈന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Monday, February 10, 2025, 15:39 [IST]
Other articles published on Feb 10, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+