വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 20 ലോകകപ്പ്; ട്രിപ്പിള്‍ ഹാട്രിക് നേടി നോര്‍വെയുടെ അത്ഭുതതാരം, ഹോണ്ടുറാസിനെ തകര്‍ത്തു

വാര്‍സൗ: അണ്ടര്‍ 20 ലോകകപ്പില്‍ ട്രിപ്പിള്‍ ഹാട്രിക് നേടി നോര്‍വെ താരം എര്‍ലിങ് ഹാളണ്ട് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. ഹോണ്ടുറാസിനെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു താരത്തിന്റെ അത്ഭുതപ്രകടനം. മത്സരം തുടങ്ങിയയുടന്‍ ഗോളടിയും ആരംഭിച്ച ഹാളണ്ട് 90-ാം മിനിറ്റിലാണ് ഒന്‍പതാം ഗോളടിച്ച് അവസാനിപ്പിച്ചത്. മത്സരത്തില്‍ നോര്‍വെ 12 ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ തകര്‍ത്തു.

ആരാവും യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെആരാവും യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ

കളിയുടെ 7, 20, 36, 43, 50, 67, 77, 88, 90 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. ലിയോ സ്റ്റിഗാര്‍ഡ്(30), പീറ്റര്‍ ഹ്യൂഗ്(46), ഈമാന്‍ മര്‍ക്കോവിച്ച്(82) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഹോണ്ടുറാസിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ടതും നോര്‍വേക്ക് നേട്ടമായി. ജയച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി നോര്‍വേ. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ 9 പോയന്റുമായി യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ന്യൂസിലന്‍ഡ് 6 പോയന്റ് നേടിയപ്പോള്‍ ഹോണ്ടുറാസിന് പോയന്റൊന്നും ലഭിച്ചില്ല.

football

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ നൈജീരിയയും യുക്രൈനും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുഎസ്എ ഒരു ഗോളിന് ഖത്തറിനെ കീഴ്‌പ്പെടുത്തി. ഗ്രൂപ്പില്‍ 3 കളികളില്‍നിന്നും 7 പോയന്റുമായി യുക്രൈനും 6 പോയന്റുമായി യുഎസ്എയും നേരിട്ട് നോക്കൗട്ട് റൗണ്ടില്‍ കടന്നു.

Story first published: Friday, May 31, 2019, 14:29 [IST]
Other articles published on May 31, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X