വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍; മുംബൈയെ തകര്‍ക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നു

ഗുവാഹതി: ഐഎസ്എല്‍ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പോരാട്ടം ബുധനാഴ്ച നടക്കും. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍വെച്ച് രാത്രി 7.30നാണ് മത്സരം. സീസണില്‍ ഒരു മത്സരംപോലും തോറ്റിട്ടില്ലാത്ത നോര്‍ത്ത് ഈസ്റ്റ് 4 കളികളില്‍നിന്നും 8 പോയന്റുമായി അഞ്ചാംസ്ഥാനത്താണ്. ഒരു ജയവും സമനിലയുമായി 4 പോയന്റുള്ള മുംബൈ എട്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പുതിയ പരിശീലകനും കളിക്കാരുമായി ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റ് മികവുള്ള കളിയാണ് ഇത്തവണയും കാഴ്ചവെക്കുന്നത്. ഘാന ഇതിഹാസം അസമോവ ഗ്യാനിന്റെ നേത്വത്തിലുള്ള മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിക്ക് കളിക്കാരെ ഏതുരീതിയില്‍ ഉപയോഗിക്കണമെന്ന് അറിയാം. റെദീം തലാങ്, അസമോവ ഗ്യാന്‍ എന്നിരുടെ ആക്രമണത്തെ ചെറുക്കാന്‍ മുംബൈ പാടുപെടും. അതേസമയം, പ്രതിരോധത്തില്‍ കായ് ഹീറിങ്ങിന്റെ സേവനം നഷ്ടമാകും.

കോട്‌ല സ്‌റ്റേഡിയത്തില്‍ ഇനി ഗംഭീറിന്റെ പേരും; പേരിടാന്‍ വൈകിയതിന് താരത്തിന്റെ വിമര്‍ശനംകോട്‌ല സ്‌റ്റേഡിയത്തില്‍ ഇനി ഗംഭീറിന്റെ പേരും; പേരിടാന്‍ വൈകിയതിന് താരത്തിന്റെ വിമര്‍ശനം

northeast united vs mumbai city match preview

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ നേരിട്ട മുംബൈയ്ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കുക വെല്ലുവിളിയാകും. പരിക്കിലായിരുന്ന റൗളിങ് ബോര്‍ഗെസ്, മൊദോവു സൗഗൗ, മാറ്റോ ഗ്രിഗിക് എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. പരിശീലകന്‍ ജോര്‍ജ് കോസ്റ്റയ്ക്ക് ഏറ്റവും മികച്ച ഇലവനെ നോര്‍ത്ത് ഈസ്റ്റിനെതിരെ അണിനിരത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധത്തില്‍ പാളിച്ചകളുണ്ട്. സെര്‍ജി കെവിന്‍, മുഹമ്മദ് ലാബ്രി, അമിനി ചെര്‍മിറ്റി തുടങ്ങിയ മുന്നേറ്റ നിരയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും. നേരത്തെ 10 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ആറ് കളികളില്‍ ജയിച്ചു. മൂന്നുതവണ നോര്‍ത്ത് ഈസ്റ്റും. ഇത്തവണ നോര്‍ത്ത് ഈസ്റ്റിനാണ് ജയസാധ്യത.

Story first published: Wednesday, November 27, 2019, 11:51 [IST]
Other articles published on Nov 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X