Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ആശ്വാസജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റില്‍

ഗുവാഹത്തി: ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസജയം തേടി ഇറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടുണ്ട്. ഇരു ടീമുകളും റിസര്‍വ് കളിക്കാര്‍ക്ക് അവസരം നല്‍കിയേക്കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും രണ്ട് ടീമുകളുടേയും ശ്രമം.

സീസണില്‍ 15 കളികളില്‍നിന്നും 14 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ജയിച്ചാല്‍ ജംഷേദ്പൂരിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്താം. പുതിയ പരിശീലകനെത്തിയിട്ടും കളിക്കാരുടെ പരിക്കാണ് ഇത്തവണ ടീമിന് വിനയായത്. മുന്നേറ്റനിര അവസാന ഘട്ടമാകുമ്പോള്‍ ഫോമിലെത്തിയിട്ടുണ്ടെങ്കിലും പ്രതിരോധം തീര്‍ത്തും നിറംമങ്ങി. 26 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ വാങ്ങിക്കൂട്ടിയത്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ജയിച്ച് പരിശീലക സ്ഥാനം നിലനിര്‍ത്താനാകും എല്‍ക്കോ ഷട്ടോരിയുടെ നീക്കങ്ങള്‍.

northeastunited-keralablasters

13 കളിയില്‍ നിന്നും 11 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റിന് ഇനി 5 കളികള്‍കൂടി അവശേഷിക്കുന്നുണ്ട്. 9-ാം സ്ഥാനത്തുനിന്നും നിലമെച്ചപ്പെടുത്തുകയാകും നോര്‍ത്ത് ഈസ്റ്റിന്റെ ലക്ഷ്യം. പ്രധാന താരം ഘാന ഇതിഹാസം അസമോ ഗ്യാന്‍ പരിക്കേറ്റ് തിരിച്ചുപോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന നാല് കളികളിലും തോറ്റ ടീമിന് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റാഴേസിനെ തോല്‍പ്പിക്കുക എളുപ്പമാകില്ല. ഇരു ടീമുകളും സമനിലയിലാകുമെന്നാണ് പ്രവചനം.

Story first published: Friday, February 7, 2020, 11:13 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+