Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയപ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഗുവാഹാട്ടി: ഐഎസ്എല്‍ സീസണില്‍ ആദ്യ മത്സരത്തിനുശേഷം ജയം നേടാന്‍ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജയംതേടി വീണ്ടും കളത്തിലിറങ്ങുന്നു. വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. രാത്രി 7.30-ന് ഗുവാഹാട്ടിയിലാണ് മത്സരം. ഏഴു കളിയില്‍ ഒരു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമായി കേവലം ഏഴു പോയന്‍ാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

11 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും കേരളം ഏഴാം സ്ഥാനത്തുമാണ്. ജയം നേടാന്‍ കഴിയാത്തത് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അവസാനം കളിച്ച രണ്ടും മത്സരങ്ങളും ടീം തോല്‍ക്കുകയും ചെയ്തു. ജയിക്കാവുന്ന രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടിവന്നതും ടീമിന് തിരിച്ചടിയാണ്. ജയംമാത്രം ലക്ഷ്യമാക്കിയാണ് ടീം ഗുവാഹാട്ടിയില്‍ കളിക്കാനിറങ്ങുക.

keralablasters

ഇതുവരെയായി ഒരു വിജയഫോര്‍മുലയൊരുക്കാന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിന് കഴിഞ്ഞിട്ടില്ല. ഗോവ, ബെംഗളൂരു ടീമുകള്‍ക്കെതിരേ പ്രതിരോധത്തിലെ വിള്ളലുകളും ടീമിന് അസ്വസ്ഥതയുണ്ടാക്കുന്നു. ഗോളടിക്കാന്‍ കഴിയാത്ത മുന്നേറ്റവും ആശയദാരിദ്ര്യമുള്ള മധ്യനിരയും ഒത്തിണക്കമില്ലാത്ത കളിക്കാരുമെല്ലാം ആരാധകരെ നിരാശരാക്കുന്നതാണ്.

ഓരോ കളിയിലും ഓരോ രീതി പരീക്ഷിക്കുന്ന പരിശീലകന്‍ മധ്യനിരയില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നു. ഏഴ് കളിയില്‍ ഒമ്പത് ഗോള്‍ മാത്രം അടിച്ചപ്പോള്‍ പത്തു ഗോളുകള്‍ വഴങ്ങി. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിക്കാനായില്ലെങ്കില്‍ പരിശീലകന്‍ തെറിച്ചേക്കും. സീസണില്‍ സ്വന്തം തട്ടകത്തില്‍ ഒരു കളിയും ജയിക്കാത്തതിന്റെ നിരാശ മാറ്റാനാകും നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം. മുന്നേറ്റത്തില്‍ നൈജീരിയക്കാരന്‍ ബാര്‍തോലൊമേവ് ഒഗ്ബിച്ചിയിലാണ് പ്രതീക്ഷ. ആറു കളിയില്‍നിന്ന് ആറു ഗോള്‍ താരം നേടിക്കഴിഞ്ഞു. മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് നോര്‍ത്ത് ഈസ്റ്റിന്റെ വലകാക്കും.

Story first published: Friday, November 23, 2018, 11:39 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+