ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റും ജംഷേദ്പൂരും ഏറ്റുമുട്ടും; സ്ഥാനക്കയറ്റത്തിന് ടീമുകള്‍
ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണിലെ അവസാന മത്സരങ്ങള്‍ക്കിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ജംഷേദ്പൂരിനും ലക്ഷ്യം സ്ഥാനക്കയറ്റം. സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ടീമുകള്‍ തമ്മില്‍ ഗുവാഹത്തിയിലാണ് പോരാട്ടം. രാത്രി 7.30ന് മത്സരം ആരംഭിക്കും. അഞ്ചുമുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ക്കായാണ് പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞ ടീമുകള്‍ മത്സരിക്കുക.
14 കളികളില്‍നിന്നും 12 പോയന്റുമാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് 9-ാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. സൂപ്പര്‍താരം അസമോവോ ഗ്യാന്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് പരിക്കേറ്റതും പ്രതിരോധത്തിലെ വീഴ്ചകളുമാണ് ടീമിനെ പിറകോട്ട് തള്ളിയത്. ശേഷിക്കുന്ന നാല് കളികളില്‍ ജയിച്ചാല്‍ ഏഴാം സ്ഥാനത്തെങ്കിലും എത്താമെന്ന പ്രതീക്ഷയിലാണ് ടീം.

ജംഷേദ്പൂര്‍ എഫ്‌സിക്കും നോട്ടം സ്ഥാനക്കയറ്റത്തില്‍തന്നെ. 15 കളികളില്‍നിന്നും 16 പോയന്റുള്ള ജംഷേദ്പൂരിന് വരാനിരിക്കുന്ന മൂന്നു കളികളില്‍ ജയിച്ചാല്‍ അഞ്ചാം സ്ഥാനമെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയുണ്ട്. അവസാനം നടന്ന അഞ്ചു കളികളില്‍ നാലിലും തോറ്റ ടീം ഒന്നില്‍ മാത്രമാണ് ജയിച്ചത്. മികച്ച പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ജംഷേദ്പൂരിന് കഴിയുമെന്നാണ് പരിശീലകന്റെ കണക്കുകൂട്ടല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications