Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂനെ കടന്ന് നോര്‍ത്ത് ഈസ്റ്റ്, ജയം 2-0ന്... ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു

1

പൂനെ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുന്നേറ്റം തുടരുന്നു. മുന്‍ സീസണുകളിലെല്ലാം ഫ്‌ളോപ്പായി മാറിയ നോര്‍ത്ത് ഈസ്റ്റ് അപ്രതീക്ഷിത കുതിപ്പാണ് ഇത്തവണ നടത്തുന്നത്. പൂനെ സിറ്റിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഇരുപകുതികളിലുമായി ക്യാപ്റ്റന്‍ ബര്‍ത്തോലോം ഒഗ്‌ബെച്ചെ (24), ഇഞ്ചുറിടൈമില്‍ യുവാന്‍ മാസിയ എന്നിവരുടെ ഗോളുകളിലാണ് നോര്‍ത്ത് ഈസ്റ്റ് സീസണിലെ അഞ്ചാം ജയം കൈക്കലാക്കിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരമാരംഭിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ അവര്‍ പൂനെ ഗോള്‍മുഖത്ത് റെയ്ഡും നടത്തി. എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ച് ഗല്ലെഗോയുടെ ശ്രമം പൂനെ പ്രതിരോധനിര വിഫലമാക്കുകയായിരുന്നു. 15ാം മിനിറ്റില്‍ പൂനെയുടെ ആദ്യ നീക്കം. എന്നാല്‍ വലതു വിങില്‍ നിന്നും റോബിന്‍ സിങ് നല്‍കിയ ക്രോസില്‍ ഇയാന്‍ ഹ്യൂമിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്. 24ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. കോര്‍ണറിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച പന്ത് ഒഗ്‌ബെച്ചെ വലയ്ക്കുള്ളിലാക്കി. ഗോള്‍ മടക്കാന്‍ പൂനെയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും മുതലാക്കാന്‍ കഴിഞ്ഞില്ല.

ഇഞ്ചുറിടൈമില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയമുറപ്പാക്കിക്കൊണ്ട് മാസിയ ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോളും കണ്ടെത്തി. ബോക്‌സിനുള്ളില്‍ വച്ച് മാസിയയെ സാഹില്‍ പിറകില്‍ നിന്നും ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി.

Story first published: Tuesday, November 27, 2018, 22:00 [IST]
Other articles published on Nov 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+