ISL; ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നു, ചെന്നൈയിനും നോര്‍ത്ത് ഈസ്റ്റും
ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടുന്നതോടെ സീസണിലെ ലീഗ് മത്സരങ്ങള്‍ക്ക് വിരാമമാകും. മത്സരഫലം ഇരു ടീമുകളേയും ബാധിക്കില്ല. ചെന്നൈയിന്‍ നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിരുന്നതിനാല്‍ കളി ഔപചാരികമാകും.
ഇത്തവണ 17 കളികളില്‍നിന്നും 13 പോയന്റുമായി 9-ാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ചെന്നൈയ്‌ക്കെതിരെ ജയിച്ചാലും സ്ഥാനം മെച്ചപ്പെടുത്താന്‍ കഴിയില്ല. അവസാന അഞ്ചു കളികളിലും ജയിക്കാന്‍ കഴിയാത്ത ടീം ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും ശ്രമിക്കുക. പരിക്കുമൂലം ചില കളിക്കാര്‍ നേരത്തെ ടീം വിട്ടുപോയതാണ് ടീമിന് തിരിച്ചടിയായത്. സ്വന്തം കാണികള്‍ക്കുമുന്നില്‍ അവസാന മത്സരത്തില്‍ ജയിക്കാമെന്ന പ്രതീക്ഷയാണ് പരിശീലന്‍ പങ്കുവെക്കുന്നത്.

സീസണ്‍ തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ചെന്നൈയിന്‍ അവസാന മത്സരങ്ങളിലെ തുടര്‍ജയങ്ങളോടെയാണ് പ്ലേ ഓഫില്‍ ഇടംപിടിച്ചത്. മുന്നേറ്റനിരയും പ്രതിരോധവും ഫോമിലേക്കുയര്‍ന്നതും പരിശീലകന്‍ ഓവന്‍ കോയിലന്റെ തന്ത്രങ്ങളും ടീമിന് തുണയായി. കിരീടം ലക്ഷ്യമാക്കുന്ന ചെന്നൈയിന്‍ അവസാന മത്സരത്തിലെ ജയത്തോടെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാമെന്ന പ്രതീക്ഷയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications