Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോര്‍ത്ത് ഈസ്റ്റ് ടീമിനെ പരിചയപ്പെടാം

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏക ടീമാണ് നോര്‍ത്ത് ഈസ്റ്റ്. കഴിഞ്ഞ രണ്ട് സീസണിലും വടക്ക് കിഴക്കിന്റെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ കളം മാറ്റിപ്പിടിക്കുന്നു. മറ്റ് സംസ്ഥാന താരങ്ങള്‍ക്കും വ്യക്തമായ ഇടം നല്‍കി സീസണില്‍ കരുത്തറിയിക്കാന്‍ തയ്യാറെടുക്കുന്നു.

northeastunited

ഹോം ഗ്രൗണ്ട് : ഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവാഹത്തി

സീറ്റിംഗ് കപ്പാസിറ്റി : 35,000

ഉടമകള്‍ : ഹോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം

കോച്ച് : നിലോ വിന്‍ഗഡ (പോര്‍ച്ചുഗല്‍)

അസി. കോച്ച് : ജോ അര്‍നാള്‍ഡോ കാര്‍വാലോ (പോര്‍ച്ചുഗല്‍)

ഫ്രാന്‍സിസ്‌കോ ബ്രുറ്റോ ഡകോസ്റ്റ (ഇന്ത്യ)

ഗോള്‍ കീപ്പിംഗ് കോച്ച് : ലൂയിസ് ഫിലിപ്പെ (പോര്‍ച്ചുഗല്‍)

ഫിസിയോതെറാപ്പിസ്റ്റ് : തന്‍വീര്‍ സിദ്ദീഖ് (ഇന്ത്യ)

മാര്‍ക്വൂ താരം : ദിദിയര്‍ സകോറ (ഐവറികോസ്റ്റ്)

ടീമംഗങ്ങള്‍

ഗോള്‍ കീപ്പര്‍മാര്‍ -
ടി പി രഹ്‌നേഷ്, സുബ്രതാപാല്‍ (ഇന്ത്യ), വെല്ലിംഗ്ടണ്‍ ലിമ (ബ്രസീല്‍).

പ്രതിരോധം - റോബിന്‍ ഗുരുങ്, സൗവിക് ഘോഷ്, റീഗന്‍ സിംഗ്, നിര്‍മല്‍ ഛേത്രി, സലാം രഞ്ജന്‍ സിംഗ് (ഇന്ത്യ), ഗുസ്താവോ ലാസറെട്ടി, മെയ്‌സണ്‍ ആല്‍വസ് (ബ്രസീല്‍).

മധ്യനിര -
സെയ്തിസെന്‍ സിംഗ്, റോളിന്‍ ബോര്‍ഗസ്, ഫനായ് ലാല്‍റിംപുയ, ജെറി മാവിന്‍തങ്ക (ഇന്ത്യ), കറ്റ്‌സുമി യുസ (ജപ്പാന്‍), റോമറിക്, കോഫി ക്രിസ്റ്റ്യന്‍ എന്‍ഡിരി, ദിദിയര്‍ സകോറ (ഐവറി കോസ്റ്റ്), വെല്ലിംഗ്ടണ്‍ പിറോറി, ഫാബിയോ നെവസ് (ബ്രസീല്‍).

മുന്നേറ്റം - ഹോളിചരണ്‍ നസ്‌റി, ലാലിന്‍സുവ ചാങ്‌തേ, സുമീത് പാസി (ഇന്ത്യ), സാഷ അനഫ്, എമിലിയാനോ അല്‍ഫാറോ (ഉറുഗ്വെ), നികോളാസ് വെലസ് (അര്‍ജന്റീന),

സീസണ്‍ 2014 - എട്ടാം സ്ഥാനം

ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ മൂന്ന് ജയം, ആറ് സമനില, അഞ്ച് തോല്‍വി. 11 ഗോള്‍ അടിച്ചപ്പോള്‍ 13 ഗോള്‍ വഴങ്ങി. 15 പോയിന്റോടെ എട്ടാംസ്ഥാനത്ത്. നാല് ഗോള്‍ നേടിയ സ്‌പെയിന്‍ താരം കോകെ ടോപ് സ്‌കോറര്‍.

സീസണ്‍ 2015 -
അഞ്ചാം സ്ഥാനം

ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ ആറ് ജയം, രണ്ട് സമനില, ആറ് തോല്‍വി. 18 ഗോള്‍ അടിച്ചപ്പോള്‍ 23 ഗോള്‍ വഴങ്ങി. 20 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്. അഞ്ച് ഗോള്‍ നേടി അര്‍ജന്റീനക്കാരന്‍ നിക്കോളാസ് വെലസ് ടോപ് സ്‌കോറര്‍.

പ്രീ-സീസണ്‍ -2016

നോര്‍ത്ത് ഈസ്റ്റും പരിശീലനത്തിന് തിരഞ്ഞെടുത്ത് ദുബൈ ആയിരുന്നു. യു എ ഇയിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ എമിറ്റേറ്റ്‌സ് ഫുട്‌ബോള്‍ ക്ലബുമായുള്ള പരിശീലനമത്സരത്തില്‍ 2-1 ന്റെ പരാജയം. ദുബൈയിലെ പരിശീലനത്തിനുശേഷം സെപ്തംബര്‍ 19 മുതല്‍ ടീം ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ പരിശീലനം.

Story first published: Saturday, October 1, 2016, 8:57 [IST]
Other articles published on Oct 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+