Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ പൂനെക്ക് ജയിച്ചേ തീരൂ, ഇല്ലെങ്കില്‍ പണി പാളും

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം. എങ്കിലേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് പ്ലേ ഓഫ് ബെര്‍ത് നേടിയെടുക്കാന്‍ സാധിക്കൂ. എന്നാല്‍ വലിയ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി കോച്ച് നെലോ വിന്‍ഗാഡ.

കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയമില്ലാതെ തപ്പിത്തടഞ്ഞ നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഹോം മാച്ചില്‍ എഫ് സി പൂനെസിറ്റിയെ വീഴ്ത്തുമെന്നാണ് പറയുന്നത്. കാരണം, തന്റെ ടീം ഇപ്പോഴും ഊര്‍ജസ്വലമാണ്. ഏതൊരു ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഈ ടീമിനുണ്ട്. യാതൊരു സംശയവുമില്ലാത ഐ എസ് എല്ലില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവരും.

vingada

തന്റെ ടീമിന് പ്ലേ ഓഫ് പൊസിഷനിലെത്താനുള്ള സാധ്യത അവശേഷിക്കുന്നുണ്ടെന്നും വിന്‍ഗാദ പറഞ്ഞു. പത്ത് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. പതിനൊന്ന് മത്സരങ്ങളില്‍ 15 പോയിന്റുമായി നാലാം സ്ഥാനത്തുള്ള പൂനെക്ക് ഇന്ന് ജയിച്ചാല്‍ ഡല്‍ഹിയെ മൂന്നാം സ്ഥാനത്തേക്കിറക്കി രണ്ടാം സ്ഥാനംകരസ്ഥമാക്കാം.

എഫ് സി പൂനെ സിറ്റി വര്‍ധിത ആത്മവിശ്വാസത്തിലാണ്. സീസണില്‍ ഏറ്റവും മികച്ച കളി കാഴ്ചവെക്കുന്ന സംബ്രോട്ടയുടെ ഡല്‍ഹി ഡൈനമോസിനെ 4-3ന് കീഴടക്കിയതാണ് പൂനെയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന് പ്രഥമ ഐ എസ് എല്‍ കിരീടം സമ്മാനിച്ച കോച്ച് അന്റോണിയോ ഹബാസ് ഒപ്പമുള്ളതും പൂനെക്ക് കരുത്തേകുന്നു. ഗുവാഹത്തിയില്‍ ജയിച്ചേ തീരു എന്നാണ് ഹബാസിന്റെ പക്ഷം. കാരണം പൂനെയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെ എവേ മാച്ചാണ്.

Story first published: Tuesday, November 22, 2016, 8:53 [IST]
Other articles published on Nov 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+