വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നോര്‍ത്ത് ഈസ്റ്റ് ഹോംഗ്രൗണ്ടില്‍ ഇതാദ്യമായിട്ടാ ഇങ്ങനെ! കൊല്‍ക്കത്തയുടെ വീര്യം ഗംഭീരം തന്നെ

ആദ്യ പകുതിയില്‍ 1-0ന് പിറകിലായിരുന്നു സന്ദര്‍ശക ടീം.

By കാശ്വിന്‍

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍ ക്ലബ്ബ് ഉടമയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാം വി ഐ പി ലോഞ്ചില്‍ ആഹ്ലാദപ്രകടനം നടത്തി. തന്റെ മസില്‍ പ്രദര്‍ശനമായിരുന്നോ താരം ഉദ്ദേശിച്ചതെന്ന് തോന്നിപ്പോകും വിധത്തിലായിരുന്നു ആഹ്ലാദ പ്രകടനം. പക്ഷേ, ഓരോ നിമിഷവും ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞു നിന്ന പോരില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി ചുട്ടമറുപടി നല്‍കി.

ആദ്യ പകുതിയില്‍ 1-0ന് പിറകിലായിരുന്നു സന്ദര്‍ശക ടീം. രണ്ടാം പകുതിയില്‍ വാശിയോടെ തിരിച്ചടിച്ച കൊല്‍ക്കത്ത അറുപത്തിമൂന്നാം മിനുട്ടില്‍ മാര്‍ക്വു താരം പെസ്റ്റിഗയുടെ ഹെഡര്‍ ഗോളില്‍ സമനില പിടിച്ചു. എണ്‍പത്തിരണ്ടാം മിനുട്ടില്‍ യുവാന്‍ ബെലെന്‍കോസൊ വിജയ ഗോള്‍ നേടി.

northeastfc-logo

മുപ്പത്തൊമ്പതാം മിനുട്ടില്‍ എമിലിയാനോ അല്‍ഫാരോയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ലീഡ് ഗോള്‍ നേടിയത്. ക്ലബ്ബ് ഉടമ ജോണ്‍ എബ്രഹാമും സംഘവും അല്‍ഫാരോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ കണ്ട് ത്രില്ലടിച്ചു. ഇടവേളസമയത്ത് ഗ്രൗണ്ടിലിറങ്ങി ഹോം ക്രൗഡിനെ ആവേശംകൊള്ളിച്ച ജോണ്‍ എബ്രഹാമിന് കൊല്‍ക്കത്തക്കാര്‍ ഇതുപോലൊരു പണി കൊടുക്കുമെന്ന് സ്വപ്‌നേപി ആരും കരുതിയില്ല.

മുംബൈ സിറ്റിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന കണക്ക് കൂട്ടലിലാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങിയത്. എന്നാല്‍, തോല്‍വിയോടെ ഹോം ടീം ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊല്‍ക്കത്തയാകട്ടെ ഇത്രയും മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്റ് കരസ്ഥമാക്കി ഒന്നാംസ്ഥാനത്തേക്ക് കയറുകയും ചെയ്തു.

Story first published: Saturday, October 29, 2016, 14:18 [IST]
Other articles published on Oct 29, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X