Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്സി ഗോവ ആദ്യമായി നോര്‍ത്ത് ഈസ്റ്റിനോട് തോറ്റു, ഗോവയെ ചതിച്ചത് ഗോളിയുടെ മണ്ടത്തരം

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടരെ രണ്ടാം മത്സരത്തിലും ജയം. ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് ഇന്നലെ എഫ് സിഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. എമിലിയാനോ അല്‍ഫാരോയാണ് രണ്ട് ഗോളും നേടിയത്. സീക്കോയുടെ എഫ് സി ഗോവക്കെതിരെ ഐ എസ് എല്‍ ചരിത്രത്തിലെ ആദ്യ ജയമാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്.

ഇരുപത്തെട്ടായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ അവസരങ്ങള്‍ മുതലെടുത്താണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചു കയറിയത്. ഇരുപതാം മിനുട്ടില്‍ അല്‍ഫാരോയിലൂടെ ലീഡെടുത്ത ആതിഥേയര്‍ രണ്ടാം പകുതിയില്‍ അല്‍ഫാരോയിലൂടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു.

goa-logo

ഗോള്‍ കീപ്പര്‍ കട്ടിമണി വരുത്തിയ വലിയ മണ്ടത്തരമാണ് ഗോവയെ തുടക്കത്തില്‍ പിറകിലാക്കിയത്. ക്യാപ്റ്റന്‍ ലൂസിയോ നല്‍കിയ ബാക് പാസ് ഗോളി കട്ടിമണി ക്ലിയര്‍ ചെയ്തത് ഓടിയെത്തിയ അല്‍ഫാരോയുടെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. സ്‌കൂള്‍ നിലവാരം പോലും ഇല്ലാത്ത ഗോള്‍ കീപ്പിംഗ് ആയിരുന്നു കട്ടിമണിയുടേത്. അതേ സമയം മറുഭാഗത്ത് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതാ പാല്‍ തന്റെ പരിചയ സമ്പത്ത് മുഴുവന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് നോര്‍ത്ത് ഈസ്റ്റിന് കരുത്തേകി. അമ്പത്തെട്ടാം മിനുട്ടില്‍ തുടരെത്തുടരെ ഗോവന്‍ ഗോള്‍ ശ്രമം തടഞ്ഞ് സുബ്രതാ തന്റെ ഗതകാല പ്രൗഢി ഓര്‍മിപ്പിച്ചു. എഴുപത്തിനാലാം മിനുട്ടില്‍ റെയ്‌നാള്‍ഡോയുടെ ഇടങ്കാലനടി സുബ്രതാ തടഞ്ഞതും ശ്രദ്ധേയം.

ആതിഥേയരുടെ രണ്ടാം ഗോള്‍ മനോഹരമായിരുന്നു. ഹോളിചരണ്‍ നര്‍സാരി ഗോവന്‍ പ്രതിരോധം കീറിമുറിച്ച് അല്‍ഫാരോക്ക് നല്‍കിയ പന്താണ് ഗോളി കട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറിയത്.

രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഐ എസ് എല്‍ ടേബിളില്‍ ഒന്നാം സ്ഥാനത്ത്.

Story first published: Wednesday, October 5, 2016, 9:14 [IST]
Other articles published on Oct 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+