Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: നോര്‍ത്ത് ഈസ്റ്റിനെ മുക്കി ഹൈദരാബാദ്, വമ്പന്‍ ജയത്തോടെ വിടവാങ്ങി (5-1)

1
2026511

ഗുവാഹത്തി: ഐഎസ്എല്ലിലെ അപ്രസക്തമായ 86ാം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഹൈദരാബാദ് എഫ്‌സിക്കു ഉജ്ജ്വല വിജയം. പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ ഹൈദരാബാദ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റിനെ മുക്കി. സീസണില്‍ ഹൈദരാബാദിന്റെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്.

1

ജയത്തോടെ തന്നെ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഐഎസ്എല്ലിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ഹൈദരാബാദിന് ആശ്വാസമായി. സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ അവര്‍ നേടിയത്. 18 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി അവസാന സ്ഥാനത്തു തന്നെയാണ് ഹൈദരാബാദ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ഒരു മല്‍സരം ബാക്കിയുള്ള നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായാണ് തൊട്ടുമുകളില്‍ നില്‍ക്കുന്നത്.

മാര്‍സെലിഞ്ഞോ, ലിസ്റ്റണ്‍ കൊളാക്കോ എന്നിവരുടെ ഇരട്ടഗോളുകളാണ് ഹൈദരാബാദിന് ആധികാരിക വിജയം നേടിക്കൊടുത്തത്. 13, 88 മിനിറ്റുകളിലാണ് മാര്‍സെലീഞ്ഞോ വല കുലുക്കിയത്. കൊളാക്കോയുടെ ഗോളുകള്‍ 11, 40 മിനിറ്റുകളിലായിരുന്നു. മുഹമ്മദ് യാസിറാണ് (55) മറ്റൊരു സ്‌കോറര്‍. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ 35ാം മിനിറ്റില്‍ ആന്‍ഡി കിയോഗാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ മടക്കിയത്.

2

11ാം മിനിറ്റിലാണണ് കൊളാക്കോയിലൂടെ ഹൈദരാബാദ് ഗോള്‍ വേട്ടയ്ക്കു തിരികൊളുത്തിയത്. ഗൊര്‍ഡില്ലോയുടെ ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ബോക്‌സിനു പുറത്തേക്ക് ഓടിക്കയറിയ ഗോളി പവന്‍ കുമാര്‍ അതില്‍ പരാജയപ്പെട്ടു. പന്ത് ലഭിച്ച കൊളാക്കോ ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ഹൈദരാബാദ് ലീഡുയര്‍ത്തി. മൈനസ് പാസ് പിടിച്ചെടുത്ത് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ മാര്‍സെലിഞ്ഞോ ഗോളിയെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലേക്കു വഴി തിരിച്ചുവിട്ടു.

35ാം മിനിറ്റില്‍ കിയോഗിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ മടക്കി. മാര്‍ട്ടിന്‍ ഷാവേസിന്റെ തകര്‍പ്പനൊരു ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് കിയോഗ് ലക്ഷ്യത്തിലെത്തിച്ചത്. 41ാം മിനിറ്റില്‍ കൊളാക്കോ ഹൈദരാബാദിന്റെ സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. സാഹിലിന്റെ ബോക്‌സിനുള്ളില്‍ നിന്നുള്ള ഷോട്ട് തട്ടിത്തെറിച്ച് കൊളാക്കോയ്ക്കു ലഭിച്ചു. ഗോളിക്കു ഒരു പഴുതും നല്‍കാതെ കൊളാക്കോ പപന്ത് വലയിലേക്കു അടിച്ചു കയറ്റുകയും ചെയ്തു.

3

55ാം മിനിറ്റില്‍ ഹൈദരാബാദിന്റെ വിജയമുറപ്പിച്ച് യാസിര്‍ ടീമിന്റെ നാലാം ഗോളിന് അവകാശിയായി. കൊളാക്കോയുടെ ലോങ് റേഞ്ചര്‍ ഗോളി പവന്‍ കുമാര്‍ ബ്ലോക്ക് ചെയ്തിട്ടപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് യാസിര്‍ വലയിലേക്ക് പ്ലെയ്‌സ് ചെയ്യുകയായിരുന്നു. 88ാം മിനിറ്റില്‍ മാര്‍സെലീഞ്ഞോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സ്റ്റാന്‍കോവിച്ചിന്റെ ത്രൂബോളുമായി ബോക്‌സിനകത്തേക്കു ഓടിക്കയറിയ മാര്‍സെലീഞ്ഞോ തകര്‍പ്പനൊരു ഇടം കാല്‍ ഷോട്ടിലൂടെയാണ് വല കുലുക്കിയത്.

Story first published: Thursday, February 20, 2020, 21:49 [IST]
Other articles published on Feb 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+