Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് 'ഗ്രാന്റ്' ജയം... വരവറിയിച്ച് അവ്റ്രം, ഗോവയെ മലര്‍ത്തിയടിച്ചു

ഗുവാഹത്തി: ചെല്‍സിയുടെ മുന്‍ കോച്ച് അവ്‌റം ഗ്രാന്റിനു കീഴില്‍ ഐഎസ്എല്ലിലെ ആദ്യ മല്‍സരത്തിനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനു ത്രസിപ്പിക്കുന്ന വിജയം. തകര്‍പ്പന്‍ ഫോമിലുള്ള എഫ്‌സി ഗോവയെയാണ് ഗ്രാന്റിന്റെ കുട്ടികള്‍ മലര്‍ത്തിയടിച്ചത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം.

1

ഗോവയുടെ ആക്രമണാത്മക ഫുട്‌ബോളിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് നോര്‍ത്ത് ഈസ്റ്റ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. ഇരുപകുതികളിലുമായി മാര്‍സിഞ്ഞോയും ലെന്‍ ഡൗംഗലും നേടിയ ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത ജയം നേടിയത്. ഗോവയുടെ ഗോള്‍ അരാനയുടെ വകയായിരുന്നു.

2

ആക്രമണവും പ്രത്യാക്രമണവുമെല്ലാം കണ്ട മല്‍സരത്തില്‍ ഇരുടീമിന്റെയും ഗോള്‍കീപ്പര്‍മാര്‍ ശരിക്കും പരീക്ഷിക്കപ്പെട്ടു. ഇരുടീമുകളും കൂടി ഗോളിലേക്ക് ആകെ പരീക്ഷിച്ചത് 24 ഷോട്ടുകളാണ്. ഇതില്‍ 14ഉം ഗോളാവേണ്ടയായിരുന്നു. പക്ഷെ ഗോള്‍കീപ്പര്‍മാരുടെ തകര്‍പ്പന്‍ സേവുകള്‍ ഗോളുകളുടെ എണ്ണം മൂന്നിലൊതുക്കുകയായിരുന്നു. ബോള്‍ പൊസെഷനില്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിക്കുകയായിരുന്നു.

3

സീസണില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാമത്തെ ജയമാണിത്. ഇതിനു മുമ്പ് ഡല്‍ഹി ഡൈനാമോസിനെ മാത്രമേ നോര്‍ത്ത് ഈസ്റ്റിനു തോല്‍പ്പിക്കാനായിരുന്നുള്ളൂ. ഏഴു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്.

സീസണില്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് മുന്‍ ചെല്‍സി കോച്ചായ ഗ്രാന്റിനെ നോര്‍ത്ത് ഈസ്റ്റ് പരിശീലകനായി നിയമിച്ചത്. ഐഎസ്എല്ലില്‍ തന്റെ അരങ്ങേറ്റം തന്നെ ജയത്തോടെ ആഘോഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

Story first published: Saturday, January 6, 2018, 22:22 [IST]
Other articles published on Jan 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+