Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒഗ്ബെച്ചെയ്ക്കു ഹാട്രിക്ക്, ഏഴു ഗോള്‍ ത്രില്ലറില്‍ നോര്‍ത്ത്ഈസ്റ്റ്... ചെന്നൈക്ക് ഹാട്രിക് തോല്‍വി

1

ചെന്നൈ: ഗോള്‍മഴ കണ്ട ഐഎസ്എല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കൊമ്പുകുത്തിച്ചു. ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചുകയറിയത്. ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ ഹാട്രിക്കാണ് ചാംപ്യന്‍മാരുടെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 29, 37, 39 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഹാട്രിക്ക് നേട്ടം. നാലാമത്തെ ഗോള്‍ 54ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസിന്റെ വകയായിരുന്നു. ചെന്നൈക്കു വേണ്ടി തോയ് സിങ് ഇരട്ടഗോള്‍ നേടി. മറ്റൊരു ഗോള്‍ നോര്‍ത്ത്ഈസ്റ്റ് താരം ബോര്‍ജസിന്റെ സംഭാവനയായിരുന്നു.

രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് കളിയിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. നാലാം മിനിറ്റില്‍ത്തന്നെ ബോര്‍ജസിന്റെ സെല്‍ഫ് ഗോളും 15ാം മിനിറ്റില്‍ തോയ് സിങിന്റെ ഗോളും ചെന്നൈയെ 2-0നു മുന്നിലെത്തിച്ചിരുന്നു. 29ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ നോര്‍ത്ത് ഈസറ്റ് ആദ്യഗോള്‍ മടക്കിയെങ്കിലും തോയ് സിങ് 32ാം മിനിറ്റില്‍ ചെന്നൈക്കു 3-1ന്റെ ലീഡ് സമ്മാനിച്ചു. 37, 39 മിനിനിറ്റുകളില്‍ കണ്ണടച്ചു തുറക്കുന്നതിനിടെ ഒഗ്‌ബെച്ചെയുടെ ബൂട്ടുകള്‍ വീണ്ടും തീതുപ്പിയതോടെ നോര്‍ത്ത്ഈസ്റ്റ് കളിയില്‍ 3-3ന് ഒപ്പമെത്തി. 54ാം മിനിറ്റില്‍ ബോര്‍ജസ് നേടിയ നാലാമത്തെ ഗോളില്‍ ചാംപ്യന്‍മാരുടെ പക്കല്‍ മറുപടി ഇല്ലായിരുന്നു.

നിലവിലെ ജേതാക്കളായ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. പോയിന്റൊന്നുമില്ലാതെ പട്ടികയില്‍ അവസാസ്ഥാനത്താണ് ചെന്നൈ. അതേസമയം, ചെന്നൈയില്‍ നേടിയ അവിസ്മരണീയ ജയം നോര്‍ത്ത് ഈസ്റ്റിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ത്തി. ഏഴു പോയിന്റോടെയാണ് അവര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

Story first published: Thursday, October 18, 2018, 21:45 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+