Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ്- എടിക്കെ മല്‍സരം സമനിലയില്‍, സ്ഥാനം മെച്ചപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ്

1

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും മുന്‍ ജേതാക്കളായ എടിക്കെയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗുവാഹത്തിയില്‍ നടന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ആദ്യപകുതിയില്‍ ഇരുടീമിനും മികച്ച ചില ഗോളവസരങ്ങള്‍ ലഭിച്ചു. 21ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോളിയെ പരീക്ഷിക്കുന്നത്. എടിക്കെ താരം റിക്കിയെ വെട്ടിച്ച് ബോക്‌സിന് അരികില്‍ നിന്നും റിദീം തൊടുത്ത ഷോട്ട് എടിക്കെ ഗോളി ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഒമ്പത് മിനിറ്റിനുള്ളില്‍ എടിക്കെയും കളിയിലെ ആദ്യ നീക്കം നടത്തി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ കബളിപ്പിച്ച് സാന്റോസ് നല്‍കിയ പാസ് ബല്‍വന്ത് സിങിനാണ് ലഭിച്ചത്. മുന്നില്‍ അപ്പോള്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ബല്‍വന്ത് ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക് അടിക്കുകയായിരുന്നു.

ആദ്യപകുതി വിരസമായിരുന്നങ്കില്‍ രണ്ടംപകുതിയില്‍ കളി കൂടുതല്‍ ആവശകരമായി മാറി. ഗോള്‍ നേടാന്‍ ഇരുടീമും കിണഞ്ഞ് പരിശ്രമിച്ചതോടെ മികച്ച പല നീക്കങ്ങളും കണ്ടു. 82ാം മിനിറ്റില്‍ എടിക്കെ കളിയില്‍ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ മെയ്‌മൊനിയുടെ ഫ്രീകിക്കില്‍ നിന്നും എവേര്‍ട്ടന്‍ സാന്റോസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ ബ്ലോക്ക് ചെയ്തു.

കളി സമനിലയില്‍ പിരിഞ്ഞെങ്കിലും നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തേക്കു കയറി. 20 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്. മൂന്നു പോയിന്റിന്റെ ലീഡുമായി ബെംഗളൂരു എഫ്‌സിയാണ് തലപ്പത്ത്. എന്നാല്‍ 16 പോയിന്റുള്ള എടിക്കെ ലീഗില്‍ ആറാംസ്ഥാനത്തു തുട
രുകയാണ്.

Story first published: Saturday, December 8, 2018, 22:20 [IST]
Other articles published on Dec 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+