Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗുവാഹത്തിയില്‍ ഡോംഗെല്‍ ഷോ... ഹാ'ട്രിക്കില്‍' സൂപ്പര്‍ മച്ചാന്‍സ് തകര്‍ന്നു

ഗുവാഹത്തി: ഐഎസ്എല്ലില്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കു ഷോക്ക്. എവേ്മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ചെന്നൈയെ മുക്കിയത്. യുവതാരം സെയ്മിന്‍ലെന്‍ ഡോംഗെലിന്റെ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റിന് ഗംഭീര ജയം സമ്മാനിച്ചത്. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്.

1

42, 46, 68 മിനിറ്റുകളിലായിരുന്നു ഡെംഗെലിന്റെ ഹാട്രിക് നേട്ടം. ചെന്നൈയുടെ ആശ്വാസഗോള്‍ 79ാം മിനിറ്റില്‍ അമിത്ത് ഥാപ്പയുടെ വകയായിരുന്നു. എടിക്കെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് നോര്‍ത്ത് ഈസ്റ്റ് കോച്ച് അവ്‌റം ഗ്രാന്റ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. വിവാഹത്തെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന ഡോംഗെല്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു. ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ടത് ഹാട്രിക്കുമായി ഡോംഗെല്‍ കളിക്കളത്തില്‍ ആഘോഷിച്ചപ്പോള്‍ അന്ത് ചെന്നൈയുടെ അന്ത്യം കുറിക്കുകയായിരുന്നു.

2

ചെന്നൈയുടെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം തുടങ്ങിയതെങ്കിലും നോര്‍ത്ത് ഈസ്റ്റ് പതിയെ മല്‍സരത്തിലേക്കു തിരിച്ചുവന്നു. തുറന്ന ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനായത് നോര്‍ത്ത് ഈസ്റ്റിനായിരുന്നു. ഒന്നാംപകുതിക്ക് മൂന്നു മിനിറ്റ് മുമ്പ് ചെന്നൈയെ സ്തബ്ധരാക്കി ഡോംഗെല്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയില്‍ ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ ചെന്നൈ വീണ്ടും ഞെട്ടി. രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഡോംഗെല്‍ തന്റെ രണ്ടാം ഗോളും നേടി. 68ാം മിനിറ്റില്‍ ഡോംഗെല്‍ തന്റെ ഹാട്രിക്കു തികച്ചതോടെ ചെന്നൈ തോല്‍വിയുറപ്പിക്കുകയും ചെയ്തു.

Story first published: Friday, January 19, 2018, 22:40 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+