Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ മൂന്നാം ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ്, ഹോംഗ്രൗണ്ടിലെ വിജയം തുടരാന്‍ മുംബൈ സിറ്റി, കളി സൂപ്പറാകും

മുംബൈ: ഐ എസ് എല്‍ ടേബിളില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ഇന്ന് മുംബൈ സിറ്റി എഫ് സിയുടെ തട്ടകത്തില്‍ ഇറങ്ങുന്നു. ആദ്യ രണ്ട് കളിയും ജയിച്ച നോര്‍ത്ത് ഈസ്റ്റ് മാനസിക മുന്‍തൂക്കം നിലനിര്‍ത്തുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ മാച്ചില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. മഹാരാഷ്ട്ര ഡെര്‍ബി എന്ന വിശേഷിപ്പിക്കപ്പെട്ട പോരില്‍ എഫ് സി പൂനെ സിറ്റിയെ കീഴടക്കിയാണ് മുംബൈ മൂന്നാം സീസണ്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും സെമി ബെര്‍ത് ഉറപ്പിക്കാന്‍ സാധിക്കാത്ത ടീമുകളാണ് നോര്‍ത്ത് ഈസ്റ്റും മുംബൈയും.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ജോണ്‍എബ്രഹാമും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പോരാട്ടം കൂടിയാകും മത്സരം. ജോണ്‍ നോര്‍ത്ത് ഈസ്റ്റിന്റെയും രണ്‍ബീര്‍ മുംബൈയുടെയും ഉടമയാണ്. കഴിഞ്ഞ രണ്ട് സീസണിലും ലീഗ് ഘട്ടത്തിനപ്പുറത്തേക്ക് മുംബൈക്ക് പോകുവാന്‍ സാധിക്കാഞ്ഞത് രണ്‍ബീറിനെ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ വലിയൊരു മുന്നേറ്റം അവര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഉറുഗ്വെ ലോകകപ്പ് ഹീറോ ഡിയഗോ ഫോര്‍ലാനെ ടീമിലെത്തിച്ചത്. 2010 ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവായ ഫോര്‍ലാന്‍ പൂനെക്കെതിരെ പ്രതീക്ഷക്കൊത്തുയരുകയും ചെയ്തു.

northeastunited-mumbaifc

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മുംബൈയുടെ റെക്കോര്‍ഡ് മികച്ചതല്ല. നാല് തവണ കളിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് മുംബൈ ജയിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആ ജയം. സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ 5-1നായിരുന്നു മുംബൈയുടെ ജയം.

നോര്‍ത്ത് ഈസ്റ്റ് ആദ്യ രണ്ട് കളിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവര്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനം സാധ്യമായില്ലെങ്കില്‍ ഖേദിക്കേണ്ടി വരുമെന്ന് മുംബൈയുടെ കോച്ച് അലക്‌സാണ്ട്രെ ഗ്യുമെറെസ് മുന്നറിയിപ്പ് നല്‍കുന്നു. ഹോം ഗ്രൗണ്ടില്‍ ക്ലബ്ബ് അനുകൂലികളുടെ പിന്തുണ ലഭിക്കുമെന്നത് മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഹോം മാച്ചുകളില്‍ ജയിച്ചു നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് സീസണിലെ ആദ്യ എവേ മത്സരത്തിനാണ് മുംബൈയിലെത്തിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിംഗാദയുടെ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുക ഇന്നായിരിക്കും.

കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ നോര്‍ത്ത് ഈസ്റ്റിന് സംഭവിച്ച വലിയ തിരിച്ചടി എവേ മാച്ചുകളിലെ തോല്‍വിയാണ്. രണ്ട് സീസണിലും ആദ്യ എവേ മാച്ച് നോര്‍ത്ത് ഈസ്റ്റ് തോറ്റിരുന്നു. എന്നാല്‍, ചരിത്രം ആവര്‍ത്തിക്കില്ലെന്നാണ് വിംഗാദക്ക് പറയാനുള്ളത്.
മത്സരം രാത്രി 6.50ന് കിക്കോഫ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2ല്‍ തത്‌സമയം

Story first published: Friday, October 7, 2016, 9:22 [IST]
Other articles published on Oct 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+