Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ. കൊറിയയും ഉ. കൊറിയയും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടി; സ്‌റ്റേഡിയം കാലി

പ്യോങ്യാങ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഏറ്റുമുട്ടി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല. സ്‌റ്റേഡയത്തില്‍ ഒരു ആരാധകനെ പോലും പ്രവേശിപ്പിക്കാതെയായിരുന്നു മത്സരം നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് അനുമതി നിഷേധിച്ചത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ഉള്‍പ്പെയുള്ള ഒദ്യോഗിക സംഘമല്ലാതെ മറ്റൊരും കളി കാണാനുണ്ടായിരുന്നില്ല. അലൊയൊലികളില്ലാത്ത സ്‌റ്റേഡിയം സാക്ഷിയാക്കി ഇരു ടീമുകളും കളിക്കാനിറങ്ങിയെങ്കിലും ഗോള്‍ പിറന്നില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുന്നത്. ഇതോടെ യോഗ്യതാ റൗണ്ടില്‍ രണ്ട് ടീമുകളും ഇത്തവണ തോല്‍വി വഴങ്ങിയില്ല.

skoreaandnkorea

ഗ്രൂപ്പ് എച്ചില്‍ സൗത്ത് കൊറിയയാണ് ഗോള്‍ ശരാശരിയില്‍ മുന്നിലുള്ളത്. ഇരു രാജ്യങ്ങളും മൂന്ന് വീതം മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ 7 പോയന്റ് സ്വന്തമാക്കിയിട്ടുണ്ട്. 6 പോയന്റുമായി ലെബനണ്‍ ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം, ഗ്രൂപ്പ് എ യില്‍ ചൈന ഫിലിപ്പൈന്‍സുമായി സമനിലയില്‍ പിരിഞ്ഞു. ഗുവാമിനെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച സിറിയ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മറ്റു കളികളില്‍ ഓസ്‌ട്രേലിയ തായ് വാനെ 7-1ന് തകര്‍ത്തു. ജോര്‍ദാന്‍ നേപ്പാളിനേയും(3-0), ഇറാഖ് കംബോഡിയയേയും (4-0), ബഹ് റൈന്‍ (1-0) ഇറാനേയും തോല്‍പ്പിച്ചു.

Story first published: Wednesday, October 16, 2019, 11:45 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+