For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എന്നെക്കാളും കേമര്‍, മെസി തിരഞ്ഞെടുത്ത അഞ്ച് പേര്‍ ആരൊക്കെ? ഡീ മരിയ ഇല്ല

ലോക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. കഴിവുകൊണ്ടും പ്രകടന മികവുകൊണ്ടും ആരാധക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനക്കൊപ്പം ലോകകപ്പും കോപ്പാ അമേരിക്കയും നേടി. ഫുട്‌ബോളിലെ പല ഇതിഹാസങ്ങള്‍ക്കും സാധിക്കാത്ത നേട്ടമാണിതെന്ന് പറയാം. ലോക ഫുട്‌ബോളില്‍ മെസിയുടെ അത്ര സ്വീകാര്യതയും പ്രകടന കണക്കുകളുമുള്ള മറ്റൊരു താരവുമില്ലെന്ന് തന്നെ പറയാം.

ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ചവനാണ് മെസിയെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ഒരിക്കല്‍ മെസി തന്നെക്കാള്‍ മികച്ചവരെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഏഞ്ചല്‍ ഡി മരിയ എന്നിവരെ പരിഗണിക്കാതിരുന്ന മെസി തിരഞ്ഞെടുത്ത അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഫ്രാന്‍സിന്റെ യുവതാരം കെയ്‌ലിയന്‍ എംബാപ്പെയെയാണ് മെസി തിരഞ്ഞെടുത്തവരിലൊരാള്‍. നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പമാണ് എംബാപ്പെയുള്ളത്. ഇത്തവണ ലാലിഗയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ എംബാപ്പെ കസറുകയാണ്. മെസിക്കും റൊണാള്‍ഡോക്കും ശേഷം അടുത്ത സൂപ്പര്‍ താരമായി വളര്‍ന്നുവരാന്‍ സാധ്യതയുള്ള താരമാണ് എംബാപ്പെ. ഇതിനോടകം ലോകകപ്പ് കിരീടമടക്കം നേടാന്‍ എംബാപ്പെക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡാണ് മറ്റൊരു താരം. റയല്‍ മാഡ്രിഡിലും ചെല്‍സിയിലും ബെല്‍ജിയം ടീമിനുമൊപ്പം തകര്‍ത്തു കളിച്ച ഹസാര്‍ഡ് ഇതിനോടകം കളമൊഴിഞ്ഞിട്ടുണ്ട്. മുന്നേറ്റത്തില്‍ കൃത്യതയുള്ള താരമായിരുന്നു ഹസാര്‍ഡ്. കളത്തിലെ പെരുമാറ്റംകൊണ്ടും എല്ലാവരുടേയും ശ്രദ്ധ നേടാന്‍ ഹസാര്‍ഡിന് സാധിച്ചിട്ടുണ്ട്. ലൂയിസ് സുവാരസാണ് മറ്റൊരു താരം. ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെ സഹതാരമായിരുന്നു സുവാരസ്.

neymar

കളത്തിലെ സുവാരസിന്റെ പ്രകടനം പലപ്പോഴും വലിയ വിമര്‍ശനം നേരിട്ടിട്ടുണ്ട്. എതിരാളികളെ കടിച്ചതിന്റെ പേരിലടക്കം സുവാരസ് വിമര്‍ശനം നേരിട്ടിട്ടുണ്ട്. എന്നാല്‍ മെസിയുമായി അടുത്ത ബന്ധമാണ് സുവാരസിനുള്ളത്. അതുകൊണ്ടുതന്നെ മെസി തന്നെക്കാള്‍ മികച്ചവനെന്നാണ് സുവാരസിനെ വിശേഷിപ്പിച്ചത്. അര്‍ജന്റീനയിലെ മെസിയുടെ സഹതാരമായിരുന്ന സെര്‍ജിയോ അഗ്യൂറോയെയാണ് മെസി മികച്ചവനായി പരിഗണിച്ച മറ്റൊരു താരം.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഗംഭീര പ്രകടനം നടത്താന്‍ അഗ്യൂറോക്ക് സാധിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനക്കൊപ്പം വലിയ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ മെസിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അഗ്യൂറോക്കായിരുന്നു. നെയ്മറാണ് മെസി തിരഞ്ഞെടുത്ത അഞ്ചാമന്‍. ബാഴ്‌സലോണയിലെ മെസിയുടെ സഹതാരമായിരുന്ന നെയ്മര്‍ ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറാണ്. പരിക്കുകള്‍ തളര്‍ത്തിയില്ലായിരുന്നെങ്കില്‍ പല വലിയ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ കഴിവുള്ളവനായിരുന്നു നെയ്മര്‍.

Story first published: Sunday, March 2, 2025, 12:23 [IST]
Other articles published on Mar 2, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+