Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയും സിദാനുമില്ല!! എക്കാലത്തെയും ബെസ്റ്റ് 4 പേര്‍, തിരഞ്ഞെടുത്ത് ബെക്കാം

കാല്‍പന്തുകളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാലു താരങ്ങളെ തിരഞ്ഞെടുക്കുകയെന്നത് അതീവ ദുഷ്‌കരമായിട്ടുള്ള കാര്യം തന്നെയാണ്. കാരണം ഓരോ തലമുറകളിലും നിരവധി പ്രതിഭാശാലുകളായിട്ടുള്ള ഫുട്‌ബോളര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അസാധാരണ കഴിവുകള്‍ കൊണ്ട് നമ്മളെ അദ്ഭുതപ്പെടുത്തിയിട്ടുള്ളവരാണ് ഇവരില്‍ പലരും.

എന്നാല്‍ എക്കാലത്തെയും മികച്ച നാലു കളിക്കാരെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരൊക്കെയാവും തന്റെ ലിസ്റ്റിലുണ്ടാവുകയെന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

മധ്യനിരയില്‍ കളി നെയ്‌തെടുത്ത്‌ തന്റെ ടീമിലെ മുന്നേറ്റനിരയിലുള്ളവര്‍ക്കു പന്തെത്തിച്ചു കൊടുക്കാനും ഗോളടിപ്പിക്കാനും മിടുക്കനായിരുന്നു ബെക്കാം. ഫ്രീകിക്കുകളായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സ്‌പെഷ്യാലിറ്റി. മൈതാനത്തു ഏതു ആംഗിളില്‍ നിന്നും പന്തിനെ അവിശ്വസനീയമാം വിധം വലയിലേക്കു നയിക്കാനുള്ള അസാധാരണ മിടുക്ക് ബെക്കാമിനുണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, എസി മിലാന്‍, പിഎസ്ജി, ലോസ് ആഞ്ചലസ് ഗാലക്‌സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളായി പന്തുതട്ടിയ ശേഷമാണ് അദ്ദേഹം ബൂട്ടഴിച്ചത്. വിരമിച്ച ശേഷവും ഫുട്‌ബോള്‍ രംഗത്തു വളരെ സജീവമാണ് മുന്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം. നിലവില്‍ അമേരിക്കന്‍ ലീഗിലെ (മേജര്‍ സോക്കര്‍ ലീഗ്) താരനിബിഡമായ ടീമായ ഇന്റര്‍ മയാമിയുടെ സഹ ഉടമകളിലൊരാളാണ് ബെക്കാം.

DAVID BECKAM

ബെസ്റ്റ് 4 ആരെല്ലാം

മെക്‌സിക്കോ സന്ദര്‍ശനത്തിനിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് എക്കാലത്തെയും മികച്ച നാലു ഫുട്‌ബോളര്‍മാരെ ഡേവിഡ് ബെക്കാം തിരഞ്ഞെടുത്തത്. ബ്രസീലിന്റെയും ഫ്രാന്‍സിന്റെയും മുന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍ എന്നിവരൊന്നും അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.

പകരം ബ്രസീല്‍ മുന്‍ ഇതിഹാസം പെലെ, അര്‍ജന്റൈന്‍ മുന്‍ ഇതിഹാസം ഡിയേഗോ മറഡോണ, ആധുനിക ഫുട്‌ബോളിലെ രാജാക്കാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ബെക്കാം തിരഞ്ഞെടുത്ത നാലു പേര്‍.

ലയണല്‍ മെസ്സിയാണോ ഇവരില്‍ എക്കാലത്തെയും മികച്ച ഫുട്‌ബോളറെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. മുന്‍ വര്‍ഷങ്ങളില്‍ കളിച്ചിട്ടുള്ളവരില്‍ എക്കാലത്തെയും മികച്ചവരെയെടുത്താല്‍ പെലെ മുതല്‍ മറഡോണ വരെയുണ്ട്. കൂടാതെ തീര്‍ച്ചയായും ക്രിസ്റ്റിയാനോയും മെസ്സിയുമുണ്ടാവും. ഇവരില്‍ നിന്നും ഏറ്റവും ബെസ്റ്റ് ആരെന്നു തിരഞ്ഞെടുക്കുക കടുപ്പമാണ്.

പക്ഷെ ലിയോ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഗംഭീരമായ കരിയറിലേക്കു ലോകകപ്പും അദ്ദേഹം ചേര്‍ത്തിരിക്കുകയാണ്. മെസ്സിയുടെ കരിയര്‍ ഇനിയും അവസാനിച്ചിട്ടുമില്ല. കുറച്ചു വര്‍ഷങ്ങള്‍ കൂടി ഇതു തുടരുക തന്നെ ചെയ്യും. എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ തന്നെയാണ് അദ്ദേഹമെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 28, 2024, 20:45 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+