Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയും റൊണാള്‍ഡോയുമില്ല, ഹാളണ്ടും എംബാപ്പെയുമുണ്ട്; ഫിഫ പ്രോ മെന്‍സ് ലോക 11 ഇതാ

ആധുനിക ഫുട്‌ബോളിലെ പകരംവെക്കാനില്ലാത്ത പ്രതിഭകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. തങ്ങളുടേതായ ഫുട്‌ബോള്‍ പ്രതിഭകൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ച താരങ്ങളാണ് ഇരുവരും. എന്നാല്‍ രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിനായുമാണ് ബൂട്ടണിയുന്നത്.

ഇനിയൊരു ലോകകപ്പിനായി ഇരുവര്‍ക്കും ബാല്യം ശേഷിക്കുന്നുണ്ടെന്ന് പറയാനാവില്ല. അധികം വൈകാതെ ആരാധകരെ നിരാശരാക്കി ഇവര്‍ കളമൊഴിയാനാണ് സാധ്യത. ഇപ്പോഴിതാ ഫിഫപ്രോ മെന്‍സ് ലോക 11 പുറത്തുവന്നിരിക്കുകയാണ്. 17 വര്‍ഷത്തിന് ശേഷമാണ് മെസിയില്ലാതെ ഈ ലോക 11 പുറത്തുവരുന്നത്. മെസി മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഈ 11 നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ലോക 11 ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

17 വര്‍ഷത്തെ മെസി ആധിപത്യം അവസ്ഥാനിച്ചു

17 വര്‍ഷം തുടര്‍ച്ചയായി ഫിഫ പ്രോ മെന്‍സ് 11ല്‍ സ്ഥാനം പിടിച്ച മെസി ഇത്തവണ തഴയപ്പെട്ടിരിക്കുകയാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് ഈ ലോക 11നെ തിരഞ്ഞെടുക്കുന്നത്. 2007 ഡിസംബര്‍ മുതല്‍ മെസി ഈ ലോക 11ലെ സ്ഥിര സാന്നിധ്യമാണ്. റൊണാള്‍ഡോ 15 വര്‍ഷമാണ് ഈ ലോക 11ന്റെ ഭാഗമായിട്ടുള്ളത്. മെസിക്ക് ഇത്തവണ 21266 വോട്ടുകളാണ് ലഭിച്ചത്. ഒരു റാങ്ക് വ്യത്യാസത്തില്‍ 12ാമതാണ് മെസി എത്തിയത്. ഇതോടെ തഴയപ്പെട്ടു.

5096 ഫോര്‍വേഡുകളില്‍ നിന്ന് മികച്ച നാലാമത്തെ ഫോര്‍വേഡായാണ് മെസി എത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഫോര്‍വേഡന്മാരുടെ പട്ടികയില്‍ ഇടം നേടിയത്. മെസിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. റൊണാള്‍ഡോയും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇരുവരും യൂറോപ്യന്‍ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലല്ലാത്തതിനാലാണ് ഇപ്പോള്‍ തഴയപ്പെടുന്നത്. എന്തായാലും ആരാധക മനസില്‍ ഇരുവര്‍ക്കും ഇപ്പോഴും വലിയ സ്ഥാനമുണ്ട്.

vinicius junior

ശക്തമാണ് ഈ ലോക 11

ഏറ്റവും മികച്ച താരങ്ങളാണ് ഫിഫപ്രോ മെന്‍സ് 11ല്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പറയാം. മുന്നേറ്റ നിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താം എര്‍ലിങ് ഹാളണ്ടാണ്. ആധുനിക ഫുട്‌ബോളിലെ ഗോളടി യന്ത്രമാണ് എര്‍ലിങ് ഹാളണ്ട്. കൃത്യതയുള്ള താരമാണ് ഹാളണ്ട്. മറ്റൊരാള്‍ കെയ്‌ലിയന്‍ എംബാപ്പെയാണ്. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കറായ എംബാപ്പെ മിന്നല്‍ വേഗം കൊണ്ട് എതിര്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിക്കുന്നവനാണ്. നിലവിലെ സൂപ്പര്‍ താരമാണ് എംബാപ്പെയെന്ന് പറയാം. മൂന്നാമന്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കറായ വിനീഷ്യസ് ജൂനിയറാണ്. ഇവര്‍ മൂന്ന് പേരും മികച്ച സ്‌ട്രൈക്കര്‍മാരാണ്.

മധ്യനിരയില്‍ റയല്‍മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, ബെല്‍ജിയംകാരനായ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിന്‍, റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌പെയിന്‍ താരം റോഡ്രി എന്നിവരാണുള്ളത്. പ്രതിരോധത്തില്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം ഡാനി കര്‍വാചലും ലിവര്‍പൂളിന്റെ നെതര്‍ലന്‍ഡ് താരം വിജിന്‍ വാന്‍ ഡിജിക്കും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം അന്റോണിയോ റൂഗ്രിഗറുമാണുള്ളത്. ഗോള്‍കീപ്പറായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം എഡേഴ്‌സനാണുള്ളത്.

Story first published: Tuesday, December 10, 2024, 15:14 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+