Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ക്കെതിരേ നടപടിയില്ല, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കും; റിപ്പോര്‍ട്ട്

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ പിഎസ്ജി താരങ്ങളെ തേടി സന്തോഷവാര്‍ത്ത. സെമി ഫൈനലില്‍ കോവിഡ് ചട്ടം ലംഘിച്ചുവെന്നതിന്റെ പേരില്‍ സൂപ്പര്‍ താരം നെയ്മറെ ഫൈനലില്‍ വിലക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡെയ്‌ലി മിറര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നെയ്മര്‍ക്കെതിരേ കൂടുതല്‍ നടപടിയുണ്ടാകില്ലെന്ന് യുവേഫ വ്യക്തമാക്കിയെന്നാണ് അറിയുന്നത്. അതിനാല്‍ത്തന്നെ ഫൈനല്‍ കളിക്കാന്‍ നെയ്മര്‍ക്ക് യാതൊരു തടസവുമുണ്ടാകില്ല.

നിലവില്‍ നെയ്മര്‍ കോവിഡ് ചട്ടം ലംഘിച്ചുവെന്നതിന്റെ പേരില്‍ യാതൊരു വിധ പരാതികളും യുവേഫയുടെ അച്ചടക്ക സമിതിക്ക് മുന്നില്‍ ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും നടപടിയിലേക്കും പോകണ്ടെന്ന നിലപാടിലാണ് യുവേഫ. നെയ്മര്‍ ഫൈനല്‍ കളിക്കുമെന്ന് ഉറപ്പായത് പിഎസ്ജിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

neymar

കലാശപ്പോരാട്ടത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് പിഎസ്ജിയുടെ എതിരാളികള്‍. ശക്തരായ എതിരാളികള്‍ക്കെതിരേ നെയ്മര്‍ക്ക് കളിക്കാന്‍ സാധിക്കാതെ വന്നിരുന്നെങ്കില്‍ പിഎസ്ജിക്കത് വലിയ വെല്ലുവിളിയാവുമായിരുന്നു. കെയ്‌ലിയന്‍ എംബാപ്പെയും പരിക്കിന്റെ പിടിയിലായതിനാല്‍ നെയ്മര്‍ ടീമിന്റെ നട്ടെല്ലാണ്.

ലെയ്പ്‌സിഗിനെതിരായ സെമി മത്സരത്തിലെ വിജയത്തിന് ശേഷം ലെയ്പ്‌സിഗ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ബെര്‍ഗുമായി ജഴ്‌സി കൈമാറിയതാണ് നെയ്മറെ കുടുക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. താരങ്ങള്‍ക്കായി ബയോബബിള്‍ സുരക്ഷയൊരുക്കിയിരിക്കുന്ന സമയത്താണ് നെയ്മര്‍ ജഴ്‌സി കൈമാറി ചട്ടലംഘനം നടത്തിയത്.

സ്രവത്തിലൂടെ കോവിഡ് വ്യാപനം നടക്കുന്നതിനാല്‍ ഹസ്തദാനം,ആലിംഗനം,ഒന്നിച്ചുള്ള ആഘോഷം എന്നിവയ്‌ക്കെല്ലാം നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ നെയ്മര്‍ നടത്തിയത് ചട്ടലംഘനമാണെന്നും വിലക്ക് ലഭിച്ചേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നത്. താരങ്ങള്‍ക്കായി 31 പേജുള്ള കോവിഡ് ചട്ടം യുവേഫ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ജഴ്‌സി കൈമാറുന്നതിന് വിലക്കുണ്ട്. ഇത് പ്രകാരം നെയ്മര്‍ നടത്തിയത് ചട്ട ലംഘനം തന്നെയാണ്.

സാധാരണ കോവിഡ് നിയമപ്രകാരം നെയ്മര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടിവരും. എന്നാല്‍ താരങ്ങളുടെ ക്വാറന്റൈനെക്കുറിച്ച് യുവേഫയുടെ ചട്ടത്തില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ യുവേഫ തന്നെ നടപടി വേണ്ടെന്ന തീരുമാനമെടുത്തതോടെ ഫൈനലില്‍ നെയ്മര്‍ കളിക്കുമെന്നുറപ്പ്. സെമിയില്‍ ലെയ്പ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്.

Story first published: Friday, August 21, 2020, 17:05 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+