Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാർക്ക് സൂപ്പർ താരം നിക്ലാസ് ബെൻഡ്നർ ലോകകപ്പിനില്ല..

ഡെന്മാർക്കിന്റെ സൂപ്പർ താരം നിക്ലാസ് ബെൻഡ്നർ റഷ്യൻ ലോകകപ്പിനില്ല.പരിക്കിനെ തുടർന്നാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുന്നത്.ലോകകപ്പിന് മുന്നേയുള്ള സാധ്യതാ ടീമിൽ ബെൻഡ്നർ സ്ഥാനമുറപ്പിച്ചെങ്കിലും അന്തിമ ടീമിൽ നിന്ന് പരിശീലകൻ എജ് ഹരേയ്ഡ് ബെൻഡ്നറെ ഒഴിവാക്കുകയായിരുന്നു.നോർവീജയൻ ക്ലബ്ബായ റോസൻബർ​ഗിന്റെ താരമാണ് മുപ്പതുകാരനായ നിക്ലാസ് ബെൻഡ്നർ.കഴിഞ്ഞ വാരം നടന്ന അവസാന ലീഗ് മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് നിസ്സരമാണെന്നും ലോകകപ്പിന് മുൻപേ തന്നെ താരം പരിക്കിൽ നിന്ന് മോചിതനാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.എന്നാൽ താരം ശാരീരികക്ഷമത വീണ്ടെടുക്കാൻ സമയേമെടുക്കുമെന്ന് ടീം ഡോക്ടർ അറിയിച്ചതോടെയാണ് അന്തിമ ടീമിൽ നിന്ന് ബെൻഡ്നർ പുറത്തായത്.

nicklas bendtner

ഡെൻമാർക്ക്‌ നിരയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് നിക്ലാസ് ബെൻഡ്നർ.ദേശീയ ടീമിനായി 79 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള ബെൻഡ്നർ 30 ഗോളുകളും നേടിട്ടുണ്ട്."ബെൻഡ്നർ ഡെൻമാർക്ക്‌ നിരയിലെ ഒഴിച്ചുകൂടാനാകാത്ത പരിചയസമ്പന്നനായ താരമാണ്,പക്ഷേ ലോകകപ്പിന് മുൻപേ ബെൻഡ്നർക്ക് ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിക്കില്ല ,അതിനാലാണ് ബെൻഡ്നറെ ഒഴിവാക്കുന്നത് ";പരിശീലകൻ ഹരേയ്ഡ് പറഞ്ഞു.

ഡാനിഷ് ക്ലബ്ബായ ടംബി ബോൾഡ് ക്ലബ്ബിലൂടെ കളിച്ചുതുടങ്ങിയ ബെൻഡ്നർ പിന്നെ ആഴ്‌സണൽ യൂത്ത് അക്കാദമിയിൽ ചേർന്നു. തുടർന്ന് 2005 ൽ ആഴ്‌സണൽ സീനിയർ നിരയിലെത്തിയ ബെൻഡ്നർ ആഴ്‌സണലിനായി 120 ലേറെ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.ആഴ്‌സണലിൽ കൂടാതെ ബിര്മിങ്ഹാം,സണ്ടർലാൻഡ്, യൂവെന്റ്‌സ്,വോൾഫ്സ്ബർഗ് എന്നീ ടീമുകൾക്കുവേണ്ടിയും ബെൻഡ്നർ പന്തുതട്ടി

Story first published: Tuesday, June 5, 2018, 8:21 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+