Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയിലെ എംഎസ്എന്‍ ത്രയം വീണ്ടും!! വരുന്നത് ഗോള്‍ മഴ, വമ്പന്‍ നീക്കം ഉറപ്പിച്ചു?

ലോക ഫുട്‌ബോളില്‍ ഒരു കാലത്തു എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായിരുന്ന എംഎസ്എന്‍ (MSN) ത്രയം വീണ്ടും ഒരുമിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലാണ് ലയണല്‍ മെസ്സി, നെയ്മര്‍, ലൂയിസ് സുവാരസ് എന്നിവരുള്‍പ്പെട്ട സ്വപ്‌ന ത്രയം ഗോള്‍വേട്ടയുമായി എതിര്‍ ടീമുകളുടെ ഉറക്കം കെടുത്തിയത്. ഇനിയൊരിക്കലും ഈ മൂവര്‍ സംഘത്തെ ഒരുമിച്ച് കളിക്കളത്തില്‍ കാണാനാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ ഇതു യാഥാര്‍ഥ്യമാവാന്‍ പോവുന്നത്.

അര്‍ജന്റൈന്‍ ഇതിഹാസം മെസ്സിയും ഉറുഗ്വേയുടെ മുന്‍ ഗോളടിവീരനായ സുവാരസും ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമി ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം ചേരാന്‍ നെയ്മറും തയ്യാറെടുക്കുകയാണെന്നു ഉറപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ലോക ഫുട്‌ബോളിന്റെ മുഴുവന്‍ ശ്രദ്ധയും അമേരിക്കന്‍ ലീഗിലേക്കു ആവുമെന്നും ഉറപ്പായിരിക്കുകയാണ്.

NEYMAR- MESSI- SUAREZ

നെയ്മറുടെ കൂടുമാറ്റം ഉറപ്പ്?

ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ അമേരിക്കന്‍ ലീഗിലേക്കുള്ള കൂടുമാറ്റം ഏറെക്കുറെ ഉറപ്പിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 26 മില്ല്യണ്‍ ഡോളര്‍ മുടക്കി അദ്ദേഹം ഭൂമി വാങ്ങിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റത്തിന്റെ ഭാഗമായിട്ടാണ് നെയ്മറുടെ ഈ നീക്കമെന്നു ഇതോടെ ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

നദിക്കരയ്ക്കു സമീപമാണ് നെയ്മര്‍ ഭൂമി വാങ്ങിച്ചിരിക്കുന്നത്. ഇവിടെ 13,000 സ്‌ക്വയര്‍ ഫീറ്റില്‍ വീടു പണിയാനുള്ള അദ്ദേഹത്തിന്റെ പ്ലാനിന് അംഗീകാരം ലഭിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം ഇന്റര്‍ മയാമിയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടാണ് നെയ്മറുടെ ഈ നീക്കമെന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെയ്മര്‍ക്കു ഓഫര്‍

നെയ്മറെ സ്വന്തമാക്കാന്‍ ഇന്റര്‍ മയാമി ടീം അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതരെ ഔദ്യോഗികമായി സമീപിച്ചു കഴിഞ്ഞുവെന്നു ദിവസങ്ങള്‍ക്കു മുമ്പാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. സൗദിയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ കാസ്‌ക താരി അല്‍ നൗഫലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. അമേരിക്കന്‍ ക്ലബ്ബിന്റെ ഈ ഓഫര്‍ അല്‍ ഹിലാല്‍ സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത.

NEYMAR

സൗദി അറേബ്യന്‍ ക്ലബ്ബുമായി ഇനി ആറു മാസത്തെ കരാര്‍ കൂടിയാണ് നെയ്മര്‍ക്കു ശേഷിക്കുന്നത്. കാല്‍മുട്ടിലെ ഗുരുതരമായ പരിക്കു കാരണം ഒരു വര്‍ത്തോളമായി അദ്ദേഹം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് ഫിറ്റ്നസ് വീണ്ടെടുത്ത് അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തിയത്. പിഎസ്ജിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം അല്‍ ഹിലാലിലേക്കു ചേക്കേറിയ നെയ്മര്‍ക്കു വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമേ ഇതുവരെ കളിക്കാനായിട്ടുള്ളൂ.

പരിക്കുകളുടെ തോഴനായ അദ്ദേഹത്തെ എത്രയും പെട്ടെന്നു ഒഴിവാക്കാനുള്ള നീക്കത്തിലാണ് അല്‍ ഹിലാല്‍. ഇതിനിടെയാണ് ഇന്റര്‍ മയാമി നെയ്മറെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നത്. അവരുടെ ഓഫര്‍ സൗദി ടീം അംഗീകരിക്കുകയാണെങ്കില്‍ അദ്ദേഹം വൈകാതെ അമേരിക്കയിലേക്കു പറക്കും.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 90 മില്ല്യണ്‍ യൂറോയെന്ന വമ്പന്‍ തുകയ്ക്കാണ് പിഎസ്ജിയില്‍ നിന്നും നെയ്മറെ അല്‍ ഹിലാല്‍ വാങ്ങിയത്. പക്ഷെ ഈ നീക്കം വന്‍ ദുരന്തമാവുകയും ചെയ്തു. ഇതോടെയാണ് എത്രയും വേഗത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ വിറ്റൊഴിവാക്കാന്‍ സൗദി ക്ലബ്ബ് ആലോചിക്കുന്നത്.

Story first published: Thursday, October 31, 2024, 15:51 [IST]
Other articles published on Oct 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+