Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശമ്പളം കുറയ്ക്കാം, എങ്ങനെയെങ്കിലും ബാഴ്‌സയിലെത്തണം!! സര്‍പ്രൈസ് നീക്കവുമായി നെയ്മര്‍

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്കു എന്തു വില കൊടുത്തും മടങ്ങിയെത്താന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഴ്‌സയിലേക്കുള്ള തന്റെ കൂടുമാറ്റം സാധ്യമാവുന്നതിനു ശമ്പളം കുറയ്ക്കാന്‍ പോലും അദ്ദേഹം തയ്യാറായിക്കഴിഞ്ഞതായാണ് വിവരം.

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എങ്ങനെയെങ്കിലും ബാഴ്‌സയില്‍ തിരിച്ചെത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ നെയ്മര്‍ക്കുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാുനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിനായി തയ്യാറെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ബാഴ്‌സയിലേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നത്.

നിലവില്‍ തന്റെ ആദ്യ കാല ക്ലബ്ബായ സാന്റോസില്‍ വായ്പയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് നെയ്മര്‍. പക്ഷെ ഉയര്‍ന്ന ലെവലിലുള്ള ഫുട്‌ബോള്‍ കളിക്കണമെങ്കില്‍ ബാഴ്‌സയിലേക്കു മടങ്ങിപ്പോവേണ്ടത് അനിവാര്യമാണെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം സൂപ്പര്‍ താരം നടത്തുന്നത്.

neymar

പരിക്കുകളുടെ തോഴന്‍

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട് 2023ല്‍ സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലില്‍ എത്തിയതു മുതല്‍ പരിക്കുകള്‍ നെയ്മറെ വിടാതെ പിന്തുടരുകയായിരുന്നു. കളിക്കളത്തിലേതിനേക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം ചെലവഴിച്ചതും പുറത്തായിരുന്നു. രണ്ടു വര്‍ഷത്തെ കരാറില്‍ സൗദിയിലെത്തിയ നെയ്മര്‍ക്കു കളിക്കാനായത് വെറും മൂന്നു ലീഗ് മല്‍സരങ്ങളാണ്.

ഒടുവില്‍ ഗതികെട്ട് ഈ വര്‍ഷം ജനുവരിയില്‍ ബ്രസീല്‍ സൂപ്പര്‍ താരവുമായുള്ള കരാര്‍ ക്ലബ്ബ് റദ്ദാക്കുകയും ചെയ്തു. തുടന്നാണ് സാന്റോസിലേക്കു അദ്ദേഹം വായ്പാടിസ്ഥാനത്തില്‍ ചേക്കേറിയത്.

ക്ലബ്ബിനായി ആറു മല്‍സരങ്ങളില്‍ കളിച്ച നെയ്മര്‍ രണ്ടു ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്നു അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. പക്ഷെ യൂറോപ്പില്‍ കളിക്കുകയാണെങ്കില്‍ മാത്രമേ കരിയര്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുയെന്ന വിശ്വാസത്തിലാണ് ബാഴ്‌ലോണയിലേക്കു മടങ്ങിപ്പോവാന്‍ അദ്ദേഹം ആലോചിക്കുന്നത്.

നേരത്തേ ബാഴ്‌സയ്‌ക്കൊപ്പം പല ശ്രദ്ധേയമായ പല പ്രകടനങ്ങളും നെയ്മര്‍ കാഴ്ചവച്ചിട്ടുണ്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി, ഉറുഗ്വേ മുന്‍ ഗോളടിവീരന്‍ ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം ഒരു മാരക കോമ്പിനേഷനുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു. എംഎസ്എന്‍ (MSN) എന്ന ചുരുക്കപ്പേരില്‍ ഈ ത്രയം യൂറോപ്പിലെ മറ്റു ടീമുകളുടെയെല്ലാം പേടിസ്വപ്‌നമായി മാറുകയും ചെയ്തു.

എന്നാല്‍ ബാഴ്‌സയിലേക്കുള്ള രണ്ടാം വരവില്‍ മെസ്സിയെയും സുവാരസിനെയുമൊന്നും നെയ്മര്‍ക്കു കാണാന്‍ സാധിക്കില്ല. ബാഴ്‌സ വിട്ട ഇരുവരും ഇപ്പോള്‍ അരേിക്കന്‍ മേജര്‍ സോക്കല്‍ ലീഗില്‍ ഇന്റര്‍ മയാമിക്കു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, 2013 മുതല്‍ 17 വരെയുള്ള കാലയളവിലാണ് ബാഴ്‌സയ്ക്കു വേണ്ടി നെയ്മര്‍ കളിച്ചത്. ക്ലബ്ബിനായി 123 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 68 ഗോളുകളും സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ 2017ല്‍ പിഎസ്ജിയില്‍ നിന്നും ഒരു റെക്കോര്‍ഡ് ഓഫര്‍ വന്നപ്പോള്‍ നെയ്മര്‍ അതു സ്വീകരിക്കുകയായിരുന്നു.

ഇതോടെ അദ്ദേഹത്തിന്റെ കരിയറിന്റെ പതനവും ആരംഭിക്കുകയായിരുന്നു. ബാഴ്‌സലോണ വിടാനുള്ള തന്റെ തീരുമാനം അബദ്ധമായിരുന്നുവെന്നു പിന്നീട് നെയ്മര്‍ തന്നെ പല തവണ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Monday, March 3, 2025, 20:11 [IST]
Other articles published on Mar 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+