നെയ്മര്‍ ലോകകപ്പ് സ്വപ്‌നത്തിനായി ഒരുങ്ങിത്തുടങ്ങി; കടുത്ത പരിശീലനമെന്ന് സൂപ്പര്‍താരം
റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ലോകകപ്പിനായി ഒരുങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച തന്റെ ഫൈനല്‍ പരീക്ഷയായിരുന്നെന്നും അത് മികച്ച രീതിയില്‍ വിജയിച്ചതായും നെയ്മര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മെയ് 17ന് ശേഷം കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നാണ് നെയ്മര്‍ പറയുന്നത്. ലോകകപ്പിനായി എക്കാലത്തെയും കടുത്ത പരിശീലനത്തിനാണ് ഈ പിഎസ്ജി താരം തയ്യാറെടുക്കുന്നത്. ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഒന്നാം നമ്പര്‍ ടീം ബ്രസീല്‍ ആണെന്നതും നെയ്മറുടെ തിരിച്ചുവരവ് ശ്രദ്ധേയമാക്കുന്നുണ്ട്.

ഇപ്പോള്‍ എല്ലാ ദിവസവും ചികിത്സയുണ്ട്. എന്നാല്‍, ഒരു സ്വപ്‌നമാണ് മുന്നിലുള്ളത്. അതിനായി കടുത്ത പരിശീലനം നടത്തും. വര്‍ഷങ്ങളായി ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഇത്തവണ അത് നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നെയ്മര്‍ പറഞ്ഞു. കഴിഞ്ഞതവണ ലോകകപ്പ് ക്വാര്‍ട്ടറില്‍ പരിക്കേറ്റ നെയ്മറിന് സെമിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സെമിയില്‍ ബ്രസീല്‍ 7-1ന് ജര്‍മനിയോട് നാണംകെടുകയും ചെയ്തു.
പരിക്ക് ഗൗരവമുള്ളതിനാല്‍ ആദ്യമായാണ് ഒരു ഓപ്പറേഷന്‍ നേരിടേണ്ടിവന്നതെന്ന് നെയ്മര്‍ പറഞ്ഞു. കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരാനാകും. പരിശീലനം നടത്താന്‍ കഴിയാത്തതും കളത്തിലിറങ്ങാന്‍ കഴിയാത്തതും വിഷമിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ ആരാധകരുടെ സംശയം ഇല്ലാതാക്കി പൂര്‍ണ ആരോഗ്യവാനായി താന്‍ എത്തുമെന്ന് നെയ്മര്‍ അറിയിച്ചു. ലോകകപ്പില്‍ ജൂണ്‍ 17ന് സ്വിറ്റസര്‍ലന്‍ഡുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications