ഇത് താന്‍ നെയ്മര്‍ സ്‌റ്റൈല്‍... പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടി, തരംഗമായി സൂപ്പര്‍താരത്തിന്റെ ഗോളാഘോഷം
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ ഗോളാഘോഷം ഫുട്‌ബോള്‍ ലോകത്ത് തരംഗമായിരിക്കുകയാണ്. ഫ്രഞ്ച് ലീഗിലാണ് നെയ്മറിന്റെ വ്യത്യസ്ഥ ഗോള്‍നേട്ട ആഘോഷം.
നിമസിനെതിരായ പിഎസ്ജിയുടെ മല്‍സരത്തിലാണ് നെയ്മര്‍ തന്നെ പരിഹസിച്ചവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയത്. എന്തായാലും നെയ്മറിന്റെ പകരംവീട്ടല്‍ വീഡിയോ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്.

പിഎസ്ജി 4- നിമസ് 2
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി വിജയകുതിപ്പ് തുടരുകയാണ്. ലീഗ് സീസണിലെ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പിഎസ്ജി വെന്നിക്കൊടി നാട്ടി.
നാലാംറൗണ്ട് മല്‍സരത്തില്‍ പിഎസ്ജി 4-2ന് നിമസിനെയാണ് തകര്‍ത്തുവിട്ടത്. 36ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിലൂടെയാണ് പിഎസ്ജി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. സൂപ്പര്‍ താരങ്ങളായ എയ്ഞ്ചല്‍ ഡിമരിയ (40ാം മിനിറ്റ്), കിലിയന്‍ എംബാപ്പെ (77), എഡിന്‍സന്‍ കവാനി (92) എന്നിവരാണ് പിഎസ്ജിയുടെ മറ്റു സ്‌കോറര്‍മാര്‍. ആതിഥേയര്‍ക്കു വേണ്ടി ബോബിച്ചോണും (63ാം മിനിറ്റ്) സവനിയറും (71) ലക്ഷ്യംകണ്ടു.

നിമസ് ആരാധകരുടെ പരിഹാസം ഇങ്ങനെ
നെയ്മറെ ക്രൈ ബേബി എന്ന് വിശേഷിപ്പിച്ച ബാനറുമായാണ് ഹോംഗ്രൗണ്ടില്‍ ഒരു വിഭാഗം നിമസ് ആരാധകര്‍ മല്‍സരം കാണാനെത്തിയത്. നേരത്തെ, റഷ്യന്‍ ലോകകപ്പില്‍ നെയ്മറിന്റെ പരിക്ക് അഭിനയം വന്‍ വിമര്‍ശനത്തിനും പരിഹാസത്തിനും ട്രോളിനും ഇടയാക്കിയിരുന്നു.

ചുട്ടമറുപടി നല്‍കി നെയ്മര്‍
തന്നെ ക്രൈ ബേബി എന്ന് വിശേഷിപ്പിച്ച നിമസ് ആരാധകര്‍ക്ക് തക്കസമയത്ത് തന്നെ നെയ്മര്‍ മറുപടി നല്‍കുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി ആദ്യം ഗോള്‍ നേടിയ നെയ്മര്‍ നേരെ ഓടിയടുത്തത് ക്രൈ ബേബി എന്ന ബാനറിനടുത്തേക്കായിരുന്നു.
കരയുന്നതായി അഭിനയിച്ച് തന്നെ കളിയാക്കുന്ന ബാനറിനരികെ എത്തിയ നെയ്മര്‍ ബാനറിനു മുമ്പിലിരുന്ന് ഗോള്‍ നേട്ടം ആഘോഷിക്കുകയായിരുന്നു. നെയ്മറിന്റെ ചുട്ടമറുപടി ഏറ്റെടുത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. സീസണില്‍ നെയ്മറിന്റെ നാലാം ഗോള്‍ നേട്ടം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications