For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാന്റോസുമായി കരാര്‍ 6 മാസത്തേക്ക് മാത്രം, നെയ്മറിന്റെ ലക്ഷ്യം ബാഴ്‌സ! തിരിച്ചെത്തുമോ?

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരിയര്‍ നോക്കുമ്പോള്‍ പരിക്കിന്റെ തിരിച്ചടികള്‍ നിരവധി കാണാനാവും. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള താരമായിരുന്നു നെയ്മര്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തുടര്‍ പരിക്കുകള്‍ക്കൊണ്ട് നെയ്മര്‍ കരിയറില്‍ പിന്നോട്ട് പോവുകയായിരുന്നു. ഏറെക്കാലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന നെയ്മര്‍ ഇപ്പോള്‍ പതിയെ തിരിച്ചുവരികയാണ്.

സൗദി ക്ലബ്ബായ അല്‍ ഹിലാലിനൊപ്പം വെറും ഏഴ് മത്സരം മാത്രം കളിച്ച നെയ്മര്‍ ഇപ്പോള്‍ ബ്രസീല്‍ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കളിച്ചുവളര്‍ന്ന ടീമിലേക്ക് നെയ്മര്‍ തിരിച്ചെത്തിയെങ്കിലും നെയ്മറിന്റെ കരാര്‍ ആറ് മാസത്തേക്ക് മാത്രമാണ്. ഇതില്‍ നിന്ന് തന്നെ നെയ്മര്‍ വലിയൊരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ വ്യക്തമാണ്. എങ്ങോട്ടാവും നെയ്മറിന്റെ കൂടുമാറ്റമെന്ന ചര്‍ച്ച സജീവമാകവെ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

നെയ്മര്‍ സാന്റോസിലേക്ക് മടങ്ങിയെത്തിയെങ്കിലും ദീര്‍ഘനാള്‍ കരാറില്‍ ഒപ്പിടാത്തത് ബാഴ്‌സലോണയിലേക്കുള്ള മടക്കം മുന്നില്‍ക്കണ്ടാണെന്നാണ് വിവരം. സാന്റോസില്‍ കളിച്ച് പഴയ ഫിറ്റ്‌നസ് വീണ്ടെടുക്കാനും ഫോം തെളിയിക്കാനും നെയ്മര്‍ക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം നെയ്മര്‍ക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുക പ്രയാസമാണ്. നിലവില്‍ ശക്തമായ താരനിര ബാഴ്‌സലോണക്കുണ്ട്. നെയ്മറിനെ മടക്കിക്കൊണ്ടുവരാന്‍ വലിയ പ്രതിഫലം നല്‍കേണ്ടതായുമുണ്ട്.

ഇത്തരമൊരു തിരിച്ചുവരവിന് നെയ്മറിന് അവസരം നല്‍കാന്‍ താരം ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. സാന്റോസിലേക്കുള്ള മടങ്ങിവരവിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ നെയ്മറിന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളെല്ലാം നെയ്മറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് നെയ്മറിന് സ്വപ്‌നം മാത്രമായി തീരാനാണ് സാധ്യത.

neymar

ഫുട്‌ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നടക്കാന്‍ പോവുകയാണ്. നെയ്മര്‍ ബ്രസീല്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താനും താരത്തിന് ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനിടെ പരിക്കേല്‍ക്കാതെ നോക്കുകയെന്നതാണ് വലിയ വെല്ലുവിളി. നെയ്മറിനെ ഇപ്പോഴും പരിക്ക് തളര്‍ത്തുന്നുണ്ടെന്നാണ് താരത്തിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരവും നെയ്മറിന് സുപ്രധാനമാണ്.

ഒരു കാലത്ത് നെയ്മറും മെസിയും സുവാരസും ഉള്‍പ്പെട്ടിരുന്ന ബാഴ്‌സലോണ ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. മെസി ബാഴ്‌സലോണയിലൂടെ വിരമിക്കണമെന്ന് വലിയൊരു വിഭാഗം ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണ്. നെയ്മറിന് ബാഴ്‌സലോണയിലേക്ക് മടങ്ങിവരാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, February 14, 2025, 21:16 [IST]
Other articles published on Feb 14, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+