Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപികോ ഗോള്‍... നെയ്മര്‍ പൊളിയല്ലേ? മെസ്സിയും റോണോയും ഇതുവരെ നേടാത്ത ഇതെന്താണ്, അറിയാം

സാവോപോളോ: പരിക്കുകളില്‍ നിന്നും മോചിതനായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പതിയെ തന്റെ കരിയര്‍ ബെസ്റ്റ് ഫോമിലേക്കു മടങ്ങിയെത്തി കൊണ്ടിരിക്കുകയാണ്. ഇതു ശരിവയ്ക്കുന്ന തരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി ഒരു അദ്ഭുത ഗോളും അദ്ദേഹം കഴിഞ്ഞ കളിയില്‍ കുറിക്കുകയും ചെയ്തു.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കരിയറില്‍ ഇതിനകം നിരവധി ഗോളുകള്‍ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കും ഇതു വരെ നേടാനായിട്ടില്ലാത്ത ഒളിംപികോ ഗോളാണ് നെയ്മര്‍ സ്വന്തമാക്കിയത്. കാംപിയോനാറ്റോ പൗലിസ്റ്റ ടൂര്‍ണമെന്റിന്റെ 12ാം റൗണ്ടില്‍ ഇന്റര്‍ ഡി ലിമെയ്‌റ ടീമിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ വണ്ടര്‍ ഗോള്‍.

NEYMAR

മിന്നിച്ച് നെയ്മര്‍

ഇന്റര്‍ ഡി ലിമെയ്‌റ ക്ലബ്ബിനെ സാന്റോസ് 3-0നു തകര്‍ത്തുവിട്ട കളിയില്‍ പഴയ നെയ്മറുടെ ചില മിന്നലാട്ടങ്ങള്‍ കാണാനായത് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒളിംപികോ ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിനു അസിസ്റ്റ് നല്‍കിയും താരം കളം നിറഞ്ഞു കളിക്കുകയും ചെയ്തു.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലുമായുള്ള കരാര്‍ റദ്ദാക്കിയ ശേഷമാണ് ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കു നെയ്മര്‍ അടുത്തിടെ മടങ്ങിയെത്തിയത്. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ തീര്‍ത്തും നിറം മങ്ങിയെങ്കിലും ഇപ്പോള്‍ അദ്ദേഹം ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കളിയില്‍ 27ാം മിനിറ്റിലായിരുന്നു കാണികളെയും എതില്‍ ടീം ഗോള്‍കീപ്പറെയും വണ്ടറടിപ്പിച്ച നെയ്മറുടെ ഒളിംപികോ ഗോളിന്റെ പിറവി. ഹോം ടീമിന്റെ ആരാധകര്‍ കളിയിലുടനീളം കൂവി വിളിച്ച് പരിഹസിച്ചെങ്കിലും ഇതു വക വയ്ക്കാതെയാണ് താരം ടീമിന്റെ ഹീറോയായി മാറിയത്.

ഒളിംപികോ ഗോളിനു ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അതേ ശൈലിയിലുള്ള ആഹ്ലാദപ്രകടനമാണ് നെയ്മര്‍ നടത്തിയത്. ഈ ഗോളിനു ശേഷം അഞ്ചു മിനിറ്റുകള്‍ കഴിഞ്ഞ് ടിക്വിഞ്ഞോ സോറസിലൂടെ ടീം രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഇതിനു അസിസ്റ്റ് നല്‍കിയതും അദ്ദേഹമാണ്. പിന്നീട് ഒരു ഗോള്‍ കൂടി നേടിയ സാന്റോസ് 3-0ന്റെ ആധികാരിക വിജയവും സ്വന്തമാക്കുകയായിരുന്നു.

എന്താണ് ഒളിംപികോ ഗോള്‍?

ഫുട്‌ബോളില്‍ അപൂര്‍വ്വമായി പിറക്കാറുള്ള ഗോളുകളിലൊന്നാണ് ഒളിംപികോ ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും ഒരു താരം നേരിട്ടു സ്‌കോര്‍ ചെയ്യുന്ന ഗോളാണിത്. ഒരു താരത്തിന്റെ പോലും ദേഹത്തു തട്ടാതെ നേരിട്ട് വലയില്‍ പതിക്കുന്നവയാണ് ഒളിംപികോ ഗോളുകളെന്നറിയപ്പെടുന്നത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളയെടുത്താല്‍ അവരില്‍ വളരെ കൂറച്ചു പേര്‍ക്കു മാത്രമേ ഒളിംപികോ ഗോളുകള്‍ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂവെന്നു കാണാം.

മുന്‍ ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം, ഫ്രഞ്ച് ഗോളടി വീരന്‍ തിയറി ഹെന്‍ട്രി, ജര്‍മനിയുടെ ടോണി ക്രൂസ്, ഉറുഗ്വേയുടെ മുന്‍ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ എന്നിവരെല്ലാം ഒളിംപികോ ഗോളുകള്‍ നേടിയവരുടെ എലൈറ്റ് ക്ലബ്ബിലുള്ളവരാണ്. ഇവര്‍ക്കൊപ്പം നെയ്മറും ഇപ്പോള്‍ എലൈറ്റ് ലിസ്റ്റില്‍ അംഗമായിരിക്കുകയാണ്.

Story first published: Monday, February 24, 2025, 15:32 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+