പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയിലെ പെനാല്‍റ്റി തര്‍ക്കം തീര്‍ന്നു. ലീഗ് വണ്ണില്‍ ബോര്‍ഡിയക്‌സിനെതിരെ പി എസ് ജിക്കായി പെനാല്‍റ്റി കിക്കെടുത്തത് നെയ്മര്‍. ലിയോണിനെതിരെ കിക്കെടുക്കുന്നതില്‍ കവാനിയും നെയ്മറും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഫ്രീ കിക്കെടുക്കുന്നതിലും ഈ തര്‍ക്കം നിലനിന്നു. ബോര്‍ഡിയക്‌സിനെതിരെ ഫ്രീകിക്കെടുത്തതും നെയ്മര്‍ തന്നെ. രണ്ടും ഗോളാക്കി മാറ്റി നെയ്മര്‍ തന്റെ പ്രതിഭ അറിയിക്കുകയും ചെയ്തു. മത്സരം 6-2ന് പി എസ് ജി ജയിച്ചു.
അഞ്ചാം മിനുട്ടിലാണ് നെയ്മറുടെ ഫ്രീകിക്ക് ഗോള്‍. നാല്‍പതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും. കവാനി, മ്യൂനിയര്‍, ഡ്രാക്‌സലര്‍, എംബാപ്പെ എന്നിവരും പി എസ് ജിക്കായി സ്‌കോര്‍ ചെയ്തു.

ലീഗില്‍ എട്ട് മത്സരങ്ങളില്‍ 22 പോയിന്റുമായി പി എസ് ജി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. മൊണാക്കോ പത്തൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
ഗോള്‍ നില..
പി എസ് ജി 6-2 ബോര്‍ഡിയക്‌സ്
ഗ്യുംഗ്മാപ് 1-1 തുലോസെ
നാന്റെസ് 1-0 മെറ്റ്‌സ്
റെന്നെസ് 0-1 സിയന്‍